ഐഐടി ക്യാംപസുകള്‍ വിദേശ രാജ്യങ്ങളില്‍ തുടങ്ങാനുള്ള പദ്ധതിയുമായി കേന്ദ്രം; പട്ടികയിലുള്ളത് ഇന്ത്യക്കാര്‍ ഏറെയുള്ള രാജ്യങ്ങള്‍

ഐഐടി ക്യാംപസുകള്‍ വിദേശ രാജ്യങ്ങളില്‍ തുടങ്ങാനുള്ള പദ്ധതിയുമായി കേന്ദ്രം; പട്ടികയിലുള്ളത് ഇന്ത്യക്കാര്‍ ഏറെയുള്ള രാജ്യങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) വിദേശ രാജ്യങ്ങളില്‍ ക്യാംപസ് തുടങ്ങുന്നു. യുകെ, യുഎഇ, ഈജിപ്ത്, സൗദി അറേബ്യ, ഖത്തര്‍, മലേഷ്യ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഐഐടി ക്യാമ്പസുകള്‍ക്ക് തുടങ്ങാനാണ് നീക്കം. ആഗോള വിപുലീകരണത്തിനായി കേന്ദ്രം നിയോഗിച്ച പ്രത്യേക സമിതിയാണ് നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ മിഷനുകളുടെ 26 തലവന്മാരുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക നയതന്ത്ര വിഭാഗം ഫെബ്രുവരി രണ്ട്, മാര്‍ച്ച് 28 തീയതികളില്‍ സമിതിയും എംബസി ഉദ്യോഗസ്ഥരും തമ്മില്‍ രണ്ട് വെര്‍ച്വല്‍ സെഷനുകള്‍ സംഘടിപ്പിച്ചിരുന്നു.

ഐഐടി കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള 17 അംഗ സമിത വിദ്യാഭ്യാസ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഈ ഏഴ് രാജ്യങ്ങളും ഐഐടിക്ക് അനുയോജ്യമായ നിരവധി പ്രധാന ഘടകങ്ങളുണ്ട്.

ഐഐടി വിദേശ രാജ്യങ്ങളിലേക്കും വിപുലീകരിക്കുക എന്ന ആശയം പുതിയതല്ല. അബുദാബിയിലെ വിദ്യാഭ്യാസ വകുപ്പുമായി ഐഐടി ഡല്‍ഹി ഇതിനോടകം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ശ്രീലങ്ക, നേപ്പാള്‍, താന്‍സാനിയ എന്നീ രാജ്യങ്ങളാണ് ഐഐടി മദ്രാസ് ലക്ഷ്യമിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.