കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തിയ ഫ്ളാറ്റില്‍ മൂന്ന് മാസം മുമ്പ് വരെ ലഹരി ഇടപാടു നടന്നിരുന്നതായി പിടിയിലായ പ്രതി അര്‍ഷാദിന്‍റെ മൊഴി

കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തിയ ഫ്ളാറ്റില്‍ മൂന്ന് മാസം മുമ്പ് വരെ ലഹരി ഇടപാടു നടന്നിരുന്നതായി പിടിയിലായ പ്രതി അര്‍ഷാദിന്‍റെ മൊഴി

കൊച്ചി: കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തിയ ഫ്ളാറ്റില്‍ മൂന്ന് മാസം മുമ്പ് വരെ ലഹരി ഇടപാടുകൾ നടന്നിരുന്നതായി കേസില്‍ പിടിയിലായ അര്‍ഷാദിന്റെ മൊഴി. കൊല്ലപ്പെട്ട സജീവ് ഫ്ലാറ്റില്‍ ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായും പ്രതി അന്വേഷണ സംഘത്തിന് മൊഴി നൽകി. പൊലീസ് കസ്റ്റഡിയിലുള്ള അര്‍ഷാദിനെ കൂടുതല്‍ ചോദ്യം ചെയ്തു വരുകയാണ്. നിലവില്‍ എട്ടു ദിവസത്തെ കസ്റ്റഡി അനുമതി നിലനില്‍ക്കെ ആണ് ചോദ്യം ചെയ്യല്‍. കേസിന്‍റെ തുടക്കത്തിലെ തന്നെ ലഹരി തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന പൊലീസ് നിഗമനത്തെ സാധൂകരിക്കുന്ന മൊഴിയാണ് അര്‍ഷാദില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.

എന്നാല്‍ കടം വാങ്ങിയ പണം തിരികെ ചോദിച്ചപ്പോഴുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് ചോദ്യം ചെയ്യലില്‍ അര്‍ഷാദ് വ്യക്തമാക്കിയത്. എന്നാല്‍ പൊലീസ് പ്രതിയുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല.

കൊല്ലപ്പെട്ട സജീവ് കൃഷ്ണ ഫ്ലാറ്റില്‍ ലഹരി വസ്തുകള്‍ സൂക്ഷിച്ച് ഇടപാട് നടത്തിയിരുന്നു. സംഘം ചേര്‍ന്ന് ലഹരി ഉപയോഗവും ഉണ്ടായിരുന്നുവെന്നാണ് അര്‍ഷാദിന്‍റെ മൊഴിയിലുള്ളത്. എന്നാല്‍ കടം വാങ്ങിയ പണം സജീവ് തിരികെ തരാത്തത് ചോദ്യം ചെയ്തപ്പോള്‍ തര്‍ക്കത്തിലാകുകയും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിലിനിടെ  അര്‍ഷാദ് പൊലീസിനോട് വ്യക്തമാക്കിയത്.

ഫ്ലാറ്റിലെ താമസക്കാരായ മൂന്നു പേരില്‍ നിന്ന് പൊലിസ് നേരത്തെ മൊഴിയെടുത്തിരുന്നു. ഇനി അര്‍ഷാദിനൊപ്പം ഇരുത്തി ഇവരെ ചോദ്യം ചെയ്യും. അര്‍ഷാദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ലഹരി ഇടപാടില്‍ ഇവരുടെ പങ്കു കൂടി പൊലീസ് വിശദമായി അന്വേഷിക്കും. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.