നെടുമ്പാശേരിയില്‍ വന്‍ ലഹരി വേട്ട; 36 കോടിയുടെ മയക്കുമരുന്നുമായി പാലക്കാട് സ്വദേശി അറസ്റ്റില്‍

നെടുമ്പാശേരിയില്‍ വന്‍ ലഹരി വേട്ട; 36 കോടിയുടെ മയക്കുമരുന്നുമായി പാലക്കാട് സ്വദേശി അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട പാലക്കാട് സ്വദേശിയായ യാത്രക്കാരനിൽ നിന്നും 30 കിലോ ലഹരി മരുന്ന് പിടിച്ചെടുത്തു.
സിംബാബ്‌വേയിൽ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ മുരളീധരൻ നായരിൽ നിന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. കൊച്ചിയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി എയർ ഏഷ്യ വിമാനത്തിൽ കയറുന്നതിനിടെയാണ് ബാഗേജ് പരിശോധന നടന്നത്.

വിമാനത്താവളത്തിലെ അത്യാധുനിക ത്രീഡി എംആർഐ സ്കാനിങ് യന്ത്രം ഉപയോഗിച്ച് സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ലഹരി വസ്തു കണ്ടെത്തിയത്. പ്രതിയെ നർക്കോട്ടിക് വിഭാഗത്തിന് കൈമാറി. പിടിച്ചത് രാജ്യാന്തര വിപണിയിൽ 60 കോടിയോളം വിലവരുന്ന മെഥാ ക്വിനോൾ എന്ന ലഹരിയാണെന്നാണ് കസ്റ്റംസ് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തലിൽ. ലഹരി വസ്തു തുടർ പരിശോധനയ്ക്കായി സർക്കാർ ലബോറട്ടറിയിലേക്ക് അയച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.