മഹാപഞ്ചായത്ത്: പോലീസ് ബാരിക്കേടുകൾ തകർത്തു കർഷകരുടെ മുന്നേറ്റം

മഹാപഞ്ചായത്ത്: പോലീസ് ബാരിക്കേടുകൾ തകർത്തു കർഷകരുടെ മുന്നേറ്റം

ന്യൂഡൽഹി: മഹാപഞ്ചായത്തിനെ തുടർന്ന് ഡൽഹിയിൽ പലയിടത്തും കർഷകർ ബാരിക്കേടുകൾ തകർത്തു. ഗാസിപൂർ അതിർത്തിയിൽ കർഷകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

തൊഴിലില്ലായ്മക്കെതിരെ ജന്തര്‍ മന്തറിലേക്കുള്ള കര്‍ഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി അതിര്‍ത്തികളില്‍ പലയിടത്തും പോലീസ് ബാരിക്കേടുകൾ സ്ഥാപിച്ചിരുന്നു. സമരവുമായി മുന്നോട്ടുവന്ന കർഷകർ പലയിടത്തെയും ബാരിക്കേടുകൾ തകർത്തു. സമരത്തെ തുടർന്ന് ഡൽഹിയിൽ ചില സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. 

മഹാപഞ്ചായത്ത് നടത്താൻ ഡൽഹി പോലീസ് കർഷകർക്ക് അനുമതി നൽകിയിരുന്നില്ല. സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ജന്തര്‍ മന്തറില്‍ മഹാപഞ്ചായത്തിന് ആഹ്വാനം നല്‍കിയത്. തൊഴിലില്ലായ്മ പരിഹരിക്കണമെന്നും ലഖിംപുര്‍ ഖേരി സംഭവത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നും അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയെ അറസ്റ്റു ചെയ്യണമെന്നും ആവശ്യമുന്നയിച്ചായിരുന്നു കര്‍ഷക സംഘടനകളുടെ മഹാപഞ്ചായത്ത്.

സമരത്തിന്റെ പശ്ചാത്തലത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്തിനെ യു.പി. അതിര്‍ത്തിയില്‍നിന്ന് ഡല്‍ഹി പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. തലസ്ഥാനത്തേക്ക് വാഹനത്തില്‍ വന്നുകൊണ്ടിരുന്ന അദ്ദേഹത്തെ ഗാസിപുരിലാണ് തടഞ്ഞത്. പിന്നീട് മധു വിഹാര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയശേഷം വിട്ടയച്ചു. 



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.