ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ എലി; യാത്ര വൈകിയത് മൂന്ന് മണിക്കൂറിലധികം

 ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ എലി; യാത്ര വൈകിയത് മൂന്ന് മണിക്കൂറിലധികം

ലക്നൗ: എലിയെ കണ്ടതിന് പിന്നാലെ ഇന്‍ഡിഗോ വിമാനം പുറപ്പെടാന്‍ മൂന്നുമണിക്കൂറിലേറെ വൈകി. ഉത്തര്‍ പ്രദേശിലെ കാണ്‍പുര്‍ വിമാനത്താവളത്തിലാണ് സംഭവം. കാണ്‍പുരില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തിനുള്ളിലാണ് എലിയെ കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:55 ന് 140 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ഏറെ നേരം വൈകിയത്. വിമാനത്തിനുള്ളില്‍ എലി പാഞ്ഞ് നടക്കുന്നത് കണ്ട കാര്യം യാത്രക്കാരില്‍ ഒരാളാണ് കാബിന്‍ ക്രൂവിനെ അറിയിച്ചത്.

ഈ സമയം യാത്രക്കാര്‍ മുഴുവനും വിമാനത്തിനുള്ളില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് മുഴുവന്‍ യാത്രക്കാരെയും വിമാനത്തിന് പുറത്തിറക്കി. ശേഷം എലിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഒന്നരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്.

വൈകുന്നേരം 4:10 ന് ഡല്‍ഹിയിലെത്തേണ്ടിയിരുന്ന വിമാനം, കാണ്‍പുരില്‍ നിന്ന് തിരിച്ചത് 6:03 നായിരുന്നു. വൈകുന്നേരം 7:16 ന് വിമാനം ഡല്‍ഹിയിലെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.