അരിസോണ: ചാർളി കിർക്ക് അമേരിക്കൻ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ രക്തസാക്ഷിയിരുന്നു എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നമ്മളാരും ഒരിക്കലും ചാർളി കിർക്കിനെ മറക്കില്ല, ഇനി ചരിത്രവും മറക്കില്ല അദേഹം ജനഹൃദയങ്ങളിൽ ജീവിക്കും. കിർക്കിനെ മഹാനായ അമേരിക്കൻ ഹീറോയായി ബഹുമാനിക്കപ്പെടുന്ന ഒരു രാജ്യത്തായിരിക്കും അദേഹത്തിന്റെ കുട്ടികൾ വളരുകയെന്നും ട്രംപ് പറഞ്ഞു
ഈ മാസം ആദ്യം വെടിയേറ്റ് മരിച്ച കൺസർവേറ്റീവ് ആക്ടിവിസ്റ്റ് ചാർളി കിർക്ക് അനുസ്മരണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ഡൊണാൾഡ് ട്രംപ്. "കിർക്ക് തൻ്റെ തലമുറയിലെ അതികായനായിരുന്നു. അദേഹത്തിന്റെ വിയോഗത്തിൽ അമേരിക്ക ഞെട്ടലിലും ദുഖത്തിലും മുങ്ങിയ ഒരു രാഷ്ട്രമായി മാറി.'- ട്രംപ് പറഞ്ഞു
പരിപാടിക്കിടെ ട്രംപ് ഇലോൺ മസ്കുമായി സംസാരിക്കുകയും കൈകൊടുക്കുകയും ചെയ്തത് എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രമായി. – ഈ വർഷം ആദ്യം ഉണ്ടായ ഒരു വഴക്കിനു ശേഷം അവരെ പരസ്യമായി ഒരുമിച്ച് കാണുന്നത് ഇതാദ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.