രാജ്യവിരുദ്ധ പരാമര്‍ശം: കെ.ടി ജലീലിനെതിരെ പൊലീസ് കേസെടുത്തു; ഫെയ്‌സ്ബുക്ക് പോസ്റ്റ് കലാപ ഉദ്ദേശത്തോടെയെന്ന് എഫ്.ഐ.ആര്‍

 രാജ്യവിരുദ്ധ പരാമര്‍ശം: കെ.ടി ജലീലിനെതിരെ പൊലീസ് കേസെടുത്തു; ഫെയ്‌സ്ബുക്ക് പോസ്റ്റ് കലാപ ഉദ്ദേശത്തോടെയെന്ന് എഫ്.ഐ.ആര്‍

പത്തനംതിട്ട: കാശ്മീരിനെക്കുറിച്ച് ഫേസ്ബുക്കില്‍ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മുന്‍ സിമി നേതാവും മുന്‍ മന്ത്രിയുമായ കെ.ടി ജലീലിനെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല കോടതി ഉത്തരവിനെ തുടര്‍ന്ന് കീഴ്വായ്പൂര്‍ പൊലീസാണ് കേസെടുത്തത്. ജലീലിന്റെ പോസ്റ്റ് കലാപ ഉദ്ദേശത്തോടെയാണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് ആര്‍.എസ്.എസ് നേതാവും മല്ലപ്പള്ളി എഴുമറ്റൂര്‍ സ്വദേശിയുമായ അരുണ്‍ മോഹന്‍ നല്‍കിയ ഹര്‍ജിയില്‍ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് രേഷ്മ ശശിധരനാണ് കേസെടുക്കാന്‍ കീഴ്വായ്പൂര്‍ എസ്.എച്ച്.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.

കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് കീഴ്വായ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും നടപടി ഇല്ലാതിരുന്ന സാഹചര്യത്തിലാണ് അരുണ്‍ കോടതിയെ സമീപിച്ചത്. പാക് അധിനിവേശ കാശ്മീരിനെ 'ആസാദ് കാശ്മീര്‍' എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണ് വിവാദമായത്. ജലീലിനെതിരെ ഡല്‍ഹി പൊലീസിലും പരാതിയുണ്ട്്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.