കോണ്‍ഗ്രസ് പ്രസിഡന്റാകാന്‍ സോണിയ ആവശ്യപ്പെട്ടിട്ടില്ല; വാര്‍ത്തകള്‍ തള്ളി ഗെഹ്‌ലോട്ട്

കോണ്‍ഗ്രസ് പ്രസിഡന്റാകാന്‍ സോണിയ ആവശ്യപ്പെട്ടിട്ടില്ല; വാര്‍ത്തകള്‍ തള്ളി ഗെഹ്‌ലോട്ട്

ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം തനിക്ക് വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്ത നിഷേധിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള ഗെഹ്‌ലോട്ടിനെ കോണ്‍ഗ്രസ് പ്രസിഡന്റാക്കുമെന്നും സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കുമെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സോണിയ ഗാന്ധി ഗെഹ്ലോട്ടിനെ നേരിട്ട് കണ്ട് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ടിലെ അവകാശവാദം. സെപ്റ്റംബര്‍ ഇരുപതിനുള്ളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള തയാറെടുപ്പിലാണ് കോണ്‍ഗ്രസ്. നേതൃത്വം ഏറ്റെടുക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നാണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ഇടക്കാല അധ്യക്ഷയായി സോണിയയെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യനില മോശമായതിനാല്‍ തനിക്ക് പദവിയില്‍ തുടരാനാകില്ലെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കിയിരുന്നു.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ദയനീയ പരാജയം ഏറ്റതോടെ നേതൃത്വത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ഗാന്ധി കുടുംബത്തിലെ മൂന്ന് അംഗങ്ങളും സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തന സമിതി ഇക്കാര്യം നിരസിച്ചു. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നാല്‍ മല്‍സരം നടക്കാന്‍ സാധ്യതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.