ദുബായ്: ഇന്ത്യയിലെ അവഗണിക്കപ്പെട്ടതോ അശരണരോ ആയ കുട്ടികള്‍ക്ക് സഹായമെത്തിക്കുകയെന്നുളളത് ലക്ഷ്യമിട്ട്, കലാകാരന്മാരുടെ കൂട്ടായ്മയായ ആർട്ട് ബി എ പാർട്ടിന് ദുബായില്‍ തുടക്കമായി. മേധ നന്ദയാണ് കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്.
മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവിന്‍റെ ഭാഗമായ ദുബായ് കെയേഴ്സിനെയും യൂണിസെഫ് ഇന്ത്യയേയും ആർട്ട് ബി എ പാർട്ട് പിന്തുണയ്ക്കും. ഇതിനായി നിരവധി പേരാണ് പിന്തുണയറിയിച്ചിട്ടുളളത്.
ഇതിന്‍റെ ധനസമാഹരണാർത്ഥം പെയിന്‍റിംഗുകളും ഫോട്ടോകളും കൂട്ടായ്മയിലേക്ക് നല്‍കും.വിവിധ രാജ്യങ്ങളില്‍ നിന്നുളള സംരംഭകരും കലാകാരന്മാരും സിഇഒമാരുമെല്ലാം ഒത്തുചേരുന്ന ഉച്ചകോടിയായ ടില്‍റ്റ് ഫെസ്റ്റിവല്‍സിന്‍റേയും കോണ്‍ഫറന്‍സിന്‍റേയും ഭാഗമായി സെപ്റ്റംബർ 17 ന് നടക്കുന്ന ലേലത്തില്‍ സെറിഗ്രാഫുകള്‍ വില്‍ക്കും. ലേലത്തില്‍ നിന്നുളള വരുമാനം ദുബായ് കെയേഴ്സിനും യൂണിസെഫ് ഇന്ത്യയ്ക്കും നല്‍കും.
യൂണിസെഫിനേയും ദുബായ് കെയേഴ്സിനേയും പിന്തുണയ്ക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് മേധാനന്ദ പറഞ്ഞു. നല്ല മാറ്റം കൊണ്ടുവരാനുള്ള ശക്തമായ മാധ്യമമാണ് കലയെന്ന് ദുബായ് കെയേഴ്‌സിന്‍റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അബ്ദുല്ല അഹമ്മദ് അൽഷെഹി പറഞ്ഞു.
പോഷകാഹാരകുറവ് അടക്കമുളള പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് അടക്കം സഹായമെത്തിക്കുകയെന്നുളളതാണ് ആർട്ട് ബി എ പാർട്ടിന്‍റെ ലക്ഷ്യം. ഇതിലൂടെ
ഇന്ത്യയിലെ വിദൂര പ്രദേശങ്ങളിലുളള കുട്ടികള്‍ക്കുപോലും സഹായമെത്തിക്കാന്‍ സാധിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.