ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമം: പിന്നില്‍ ബിജെപിയാണെന്ന ആരോപണമുന്നയിച്ച് ആംആദ്മി എംഎല്‍എ; സ്‌ക്രീന്‍ഷോട്ട് പുറത്തു വിട്ടു

ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമം: പിന്നില്‍ ബിജെപിയാണെന്ന ആരോപണമുന്നയിച്ച് ആംആദ്മി എംഎല്‍എ; സ്‌ക്രീന്‍ഷോട്ട് പുറത്തു വിട്ടു

ന്യൂഡല്‍ഹി: ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണവുമായി ആംആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതി. സംഭവത്തില്‍ ബിജെപിയുടെ പങ്കുണ്ടെന്നും മാളവ്യ നഗര്‍ എംഎല്‍എ ആയ അദ്ദേഹം ആരോപിച്ചു. അപരിചിതയായ സ്ത്രീയുമായി നടത്തിയ വാട്സ്ആപ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു.

'ഇത് എന്നെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ഇന്നലെയുണ്ടായ ശ്രമമാണ്. ഇതിന് മുമ്പ് ഇത്തരത്തിലൊന്നും നടന്നിട്ടില്ല. എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെടുകയാണ്. ഇതിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സംശയമുണ്ട്' - അദ്ദേഹം ട്വീറ്റ് ചെയ്തു.

തങ്ങളുടെ നാല്‍പത് എംഎല്‍എമാരെ 20 കോടി രൂപ വീതം വാഗ്ദാനം നല്‍കി ബി.ജെ.പി പക്ഷത്താക്കാന്‍ ശ്രമം നടക്കുന്നുവെന്ന് എ.എ.പി ആരോപണമുയര്‍ത്തിയതിന് പിന്നാലെയാണ് സോമ്നാഥ് ഭാരതി സമൂഹ മാധ്യമത്തിലൂടെ ബി.ജെ.പിക്കെതിരെ രംഗത്തെത്തിയത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.