നാല് മാസമായി കൂലി ഇല്ലാതെ വനം വകുപ്പിലെ ആദിവാസി ദിവസ വേതനക്കാര്‍; ഫണ്ട് കിട്ടിയാല്‍ നല്‍കുമെന്ന് അധികൃതര്‍

നാല് മാസമായി കൂലി ഇല്ലാതെ വനം വകുപ്പിലെ ആദിവാസി ദിവസ വേതനക്കാര്‍; ഫണ്ട് കിട്ടിയാല്‍ നല്‍കുമെന്ന് അധികൃതര്‍

തിരുവനന്തപുരം: നാല് മാസമായി കൂലിയില്ലാതെ വനം വകുപ്പിലെ ദിവസ വേതനക്കാർ. ജീവൻ പണയംവെച്ചെടുത്ത ജോലിക്ക് കൂലി ചോദിക്കുമ്പോൾ കയ്യിൽ പണമില്ലെന്നാണ് മേലധികാരികളുടെ മറുപടി. എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകമെന്നറിയില്ല. കുടുംബങ്ങൾ പട്ടിണിയിലാണെന്നും വനം വകുപ്പിലെ ദിവസ വേതനക്കാർ പറയുന്നു. 

ദിവസക്കൂലിയല്ലാതെ മറ്റ് ആനുകൂല്യങ്ങൾ ഒന്നും തന്നെയില്ല. അതിനാൽ മുടങ്ങിയ ദിവസക്കൂലി എത്രയും വേഗം നൽകണമെന്ന് ഇവർ ആവശ്യപ്പെടുന്നു.

ഫോറസ്റ്റ് പ്രൊട്ടക്ഷൻ ബജറ്റ് വിഹിതത്തിൽ നിന്നാണ് ദിവസവേതനക്കാർക്ക് ശമ്പളം നൽകേണ്ടത്. അതിൽ പണമില്ല. ഫണ്ട് കിട്ടുന്ന മുറയ്ക്ക് എല്ലാവർക്കും കൂലി നൽകുമെന്നാണ് അധികൃതരുടെ വാദം. എന്നാൽ എപ്പോൾ, എന്നതിന് ഉത്തരം പറയേണ്ടത് സർക്കാരെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.