ആശുപത്രിയിലായ മുത്തച്ഛനെ സന്തോഷിപ്പിക്കാന്‍ കുടുംബാംഗങ്ങളുടെ നൃത്തം; വൈറലായി വീഡിയോ

 ആശുപത്രിയിലായ മുത്തച്ഛനെ സന്തോഷിപ്പിക്കാന്‍ കുടുംബാംഗങ്ങളുടെ നൃത്തം; വൈറലായി വീഡിയോ

ആശുപത്രി കിടക്കയിലായ മുത്തച്ഛനെ സന്തോഷിപ്പിക്കാന്‍ നൃത്തം ചെയ്യുന്ന ഒരു കുടുംബത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു മധ്യവയസ്‌കന്റെ നൃത്തതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ഇയാള്‍ക്കൊപ്പം മറ്റ് കുടുംബാംഗങ്ങളും പങ്കുചേരുന്നു.

പഞ്ചാബി പാട്ടിനാണ് കുടുംബം നൃത്തം ചെയ്യുന്നത്. ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് ഇതെല്ലാം കണ്ട് ആസ്വദിക്കുന്ന വയോധികനെയും വീഡിയോയില്‍ കാണാം. ഒരു മുത്തശി നൃത്തത്തിനിടയില്‍ അദ്ദേഹത്തിന്റെ കൈപിടിച്ച് പാട്ടിനൊപ്പം ചലിപ്പിക്കുന്നതും കാണാം. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. മനസിന്റെ സന്തോഷം രോഗികള്‍ക്ക് ആശ്വാസം നല്‍കുമെന്നാണ് വീഡിയോ കണ്ടവരുടെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.