മുംബൈ: ഇന്ത്യയിലെ അനധികൃത ലോണ്‍ ആപ്പുകള്‍ക്കെതിരേ നീക്കം കര്‍ശനമാക്കി ഗൂഗിള്‍. സുരക്ഷാ കാരണങ്ങളാല്‍ പ്ലേ സ്റ്റോറില്‍ നിന്ന് 2000 ലോണ്‍ ആപ്പുകളാണ് ടെക് ഭീമന്‍ നീക്കം ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാലിത് ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടില്ല.
ഏതെല്ലാം ആപ്പുകളാണ് നിരോധിച്ചതെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. പരാതി ലഭിച്ച മറ്റ് ആപ്പുകള്‍ക്കും കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആപ്പുകള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അവലോകനം ചെയ്യാറുണ്ട്. എന്നാല്‍ പ്രശ്‌നമില്ലെന്ന് കരുതുന്ന ലോണ്‍ ആപ്പുകളെക്കുറിച്ചും ഇന്റര്‍നെറ്റ് ലോകത്തിന് പുറത്ത് വ്യാപക പരാതിയുയരുന്നുണ്ടെന്ന് ഗൂഗിള്‍ ഏഷ്യ-പസഫിക് ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റിയുടെ സീനിയര്‍ ഡയറക്ടറും തലവനുമായ സൈകത് മിത്ര പറഞ്ഞു.
ഈ വര്‍ഷം ജനുവരി മുതല്‍ ഗൂഗിള്‍ ലോണ്‍ ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നുണ്ട്. ഉപഭോക്തൃ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് ഗൂഗിള്‍ അറിയിച്ചു. വായ്പാ കൊള്ളയും ഭീഷണിപ്പെടുത്തലും വര്‍ധിക്കുന്നെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ അനധികൃത വായ്പ ആപ്പുകള്‍ നിരോധിക്കുന്നതിന് റിസര്‍വ് ബാങ്ക് പുതിയ നിയമം കൊണ്ടു വന്നതിന് പിന്നാലെയാണ് ഗൂഗിളിന്റെ നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.