കൊച്ചി: നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന സൗജന്യ പഠന സഹായ പദ്ധതിയായ ‘വിദ്യാമൃതം ടു′ന് തുടക്കമായി. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും എംജിഎം ഗ്രൂപ്പും സംയുക്തമായി ആരംഭിക്കുന്ന പദ്ധതിയാണ് വിദ്യാമൃതം.
കോവിഡും പ്രകൃതിയും അനാഥമാക്കിയ കുട്ടികൾക്ക് മുൻഗണന കൊടുക്കുന്ന പദ്ധതിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയും പരിഗണിക്കുമെന്ന് എംജിഎം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ അറിയിച്ചു. കോളേജുകളിൽ മാനേജ്‌മെന്റിനു അവകാശം ഉള്ള സീറ്റുകളിലാണ് പ്രവേശനം ലഭ്യമാക്കുക. പ്ലസ് ടുവിനും എസ്എസ്എൽസിക്കും ലഭിച്ച മാർക്ക് അടിസ്ഥാനമാക്കി ആയിരിക്കും പ്രവേശനം.
നിർധനരായ വിദ്യാർത്ഥികളിൽ ആദ്യ ഘട്ടം തിരഞ്ഞെടുക്കപ്പെട്ട 42 കുട്ടികളുടെ ലിസ്റ്റ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സ്ഥാപകനും രക്ഷാധികാരിയുമായ മമ്മൂട്ടി എംജിഎം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാന് കൈമാറി. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, പ്രോജക്ട് ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.