ബഫര്‍ സോണ്‍: ക്രിയാത്മക ഇടപെടലില്ല; സര്‍ക്കാരിനെതിരെ ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

ബഫര്‍ സോണ്‍: ക്രിയാത്മക ഇടപെടലില്ല; സര്‍ക്കാരിനെതിരെ ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

ഇടുക്കി: കേരളത്തിലെ കർഷകരുടെ ജീവിതത്തെ തകർക്കുന്ന ബഫർ സോൺ അടക്കമുള്ള വിഷയത്തിൽ സർക്കാരിനും രാഷ്ട്രീയ നേതൃത്വത്തിനും എതിരെ ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ. വിഷയത്തിൽ സംസ്ഥാന സർക്കാരും രാഷ്ട്രീയ പാ‍ർട്ടികളും ക്രിയാത്മകമായ ഇടപെടൽ നടത്തുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.

ലബ്ബക്കടയിൽ സംഘടിപ്പിച്ച കർഷക പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇടുക്കി രൂപത അധ്യക്ഷൻ. സംരക്ഷിത വനമേഖലക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്ന ഉത്തരവിനെതിരെ ശക്തമായ സമരമാണ് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്നത്.

ഇതിന്റെ ഭാഗമായി കടപ്പനക്കടുത്ത് കാഞ്ചിയ‍ാർ പഞ്ചായത്തിൽ പ്രതിഷേധ സമരം നടത്തി. തൊപ്പിപ്പാളയിൽ നിന്നും തുടങ്ങിയ പ്രതിഷേധ റാലിയിൽ സ്ത്രീകളും കുട്ടികളടക്കം നിരവധി പേർ പങ്കു ചേർന്നു.

ഇടുക്കി ജില്ലയിൽ പട്ടയം നൽകുന്നതിനും നിർമ്മാണ നടത്തുന്നതിനും തടസമാകുന്ന ഭൂനിയമം ഭേദഗതി ചെയ്യുമെന്ന് ഉറപ്പു നൽകിയാണ് ഇപ്പോഴത്തെ സർക്കാർ അധികാരത്തിലേറിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടാകാത്തത് പ്രതിഷേധാർഹമാണെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.