കണ്ടവരുണ്ടോ...ഉണ്ടോ?.. 'ദാവൂദിനെ കണ്ടവരുണ്ടെങ്കില്‍ വിവരം നല്‍കാം; 25 ലക്ഷവും സ്വന്തമാക്കാം': പരതിത്തോറ്റ എന്‍.ഐ.എയുടെ ഓഫര്‍

കണ്ടവരുണ്ടോ...ഉണ്ടോ?.. 'ദാവൂദിനെ കണ്ടവരുണ്ടെങ്കില്‍ വിവരം നല്‍കാം; 25 ലക്ഷവും സ്വന്തമാക്കാം': പരതിത്തോറ്റ എന്‍.ഐ.എയുടെ ഓഫര്‍

മുംബൈ: കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെയും കൂട്ടാളികളെയും കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി. 1993 മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യപ്രതിയാണ് ദാവൂദ് ഇബ്രാഹിം. വര്‍ഷങ്ങളായി അന്വേഷിച്ച് മടുത്ത എന്‍.ഐ.എ ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇബ്രാഹിമിന്റെ അടുത്ത സഹായി ഷക്കീല്‍ ഷെയ്ഖ് എന്ന ഛോട്ടാ ഷക്കീലിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂട്ടാളികളായ ഹാജി അനീസ് എന്ന അനീസ് ഇബ്രാഹിം ഷെയ്ഖ്, ജാവേദ് പട്ടേല്‍ എന്ന ജാവേദ് ചിഖ്‌ന, മുക്മോന്‍ അബ്ദുള്‍ അലി എന്ന ടൈഗര്‍ മേമന്‍ എന്നിവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപ പാരിതോഷികം നല്‍കും. ഇവരെല്ലാം  1993 ലെ മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതികളാണ്.

ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിക്കെതിരെ ഫെബ്രുവരിയില്‍ എന്‍.ഐ.എ കേസെടുത്തിരുന്നു. ദാവൂദ് ഇബ്രാഹിമിനെ ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. അനീസ് ഇബ്രാഹിം ഷെയ്ഖ്, ഛോട്ടാ ഷക്കീല്‍, ജാവേദ് ചിഖ്ന, ടൈഗര്‍ മേമന്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് ഡി കമ്പനി എന്ന അന്താരാഷ്ട്ര തീവ്രവാദ ശൃംഖലയുടെ നടത്തിപ്പുകാരെന്ന് എന്‍.ഐ.എ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.