തൊടുപുഴ: നടന്നു പോവുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. അടിമാലി തോക്കുപാറ ഇല്ലിക്കൽ അജിത്ത് (29) ആണ് അറസ്റ്റിലായത്. ചാലിക്കുന്നേൽ ചിന്നമ്മ ജോസിന്റെ (57) മാലയാണ് പൊട്ടിച്ചത്.
ഇന്നലെ രാവിലെ 11.45ഓടെ തൊടുപുഴ-പാല റൂട്ടിൽ അറയ്‌ക്കപ്പാറയിലാണ് സംഭവം. ചിന്നമ്മയുടെ അഞ്ച് പവന്റെ മാലയാണ് ഇയാൾ പൊട്ടിച്ചെടുത്തത്. ധ്യാനകേന്ദ്രത്തിലേക്കുള്ള വഴി ചോദിച്ചെത്തിയ പ്രതി ചിന്നമ്മയുടെ മാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു. നാട്ടുകാർ പിന്നാലെ ഓടിയാണ് ഇയാളെ പിടികൂടിയത്.
ഈ സംഭവത്തിന് തൊട്ടു മുൻപ് മറ്റൊരു സ്ത്രീയുടെ കൂടി മാല പൊട്ടിച്ചതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. കല്ല്യാണി എന്ന സ്ത്രീയുടെ മാലയാണ് സംഭവത്തിന് തൊട്ടു മുൻപ് ഇയാൾ പൊട്ടിച്ചത്. എന്നാൽ ഇത് മുക്കുപണ്ടമാണെന്ന് കല്ല്യാണി വിളിച്ചു പറഞ്ഞതോടെയാണ് മറുഭാഗത്തെത്തി ചിന്നമ്മയുടെ മാല പൊട്ടിച്ചത്. പ്രതിയിൽ നിന്ന് രണ്ട് മാലകളും കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.