കോട്ടയത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; മൃതദേഹം കാറിനുള്ളില്‍ കുടുങ്ങിയ നിലയില്‍

കോട്ടയത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; മൃതദേഹം കാറിനുള്ളില്‍ കുടുങ്ങിയ നിലയില്‍

കോട്ടയം: കോട്ടയത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെട്ടിക്കുളം സ്വദേശി സിറില്‍ (35) ആണ് മരിച്ചത്. കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. പാലായ്ക്ക് സമീപം തിടനാട് വെട്ടിക്കുളത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ടൗണില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം. വാഹനം തോട്ടില്‍ വീണത് ആരും അറിഞ്ഞിരുന്നില്ല. രാവിലെ ഇതുവഴിയെത്തിയ ബൈക്ക് യാത്രക്കാരനാണ് കാര്‍ തോട്ടില്‍ കിടക്കുന്നത് കണ്ടത്. ഇയാള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികളെത്തി നടത്തിയ പരിശോധനയില്‍ കാറില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു.

പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.