ബഫര്‍ സോണ്‍: പുനപരിശോധനാ ഹര്‍ജിയുമായി കേന്ദ്രം സുപ്രീം കോടതിയില്‍; അന്തിമ വിജ്ഞാപനം ആറ് മാസത്തിനകം

ബഫര്‍ സോണ്‍: പുനപരിശോധനാ ഹര്‍ജിയുമായി കേന്ദ്രം സുപ്രീം കോടതിയില്‍; അന്തിമ വിജ്ഞാപനം ആറ് മാസത്തിനകം


ന്യൂഡല്‍ഹി: പശ്ചിമ ഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രം സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കി. ബഫര്‍ സോണ്‍ വിധി നടപ്പിലാക്കിയാല്‍ നിരവധി സംസ്ഥാനങ്ങളിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വനം പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ബഫര്‍ സോണ്‍ വിധിയിലെ 44 എ, 44 ഇ ഖണ്ഡികകളില്‍ വ്യക്തത വേണമെന്ന ആവശ്യവും മന്ത്രാലയം ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. അതേ സമയം പശ്ചിഘട്ട സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം ആറ് മാസത്തിനകം ഇറക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതില്‍ മുന്‍കാല പ്രാബല്യമുണ്ടോയെന്ന വ്യക്തത വേണം. വിധി അതേപടി നടപ്പാക്കിയാല്‍ ജനങ്ങള്‍ക്കു കിടപ്പാടം നഷ്ടമാകുന്ന സാഹചര്യമുണ്ടാകും. കേരളത്തില്‍ മാത്രമല്ല ഹിമാചല്‍ പ്രദേശ്, ലഡാക്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും വലിയ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്.

പരാതികള്‍ പരിശോധിക്കുന്ന വിദഗ്ധ സമിതി ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. കേരളത്തില്‍ ക്രൈസ്തവ സംഘടനകളുള്‍പ്പെടെ പരാതി ഉന്നയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.