ലണ്ടന്‍: ബ്രിട്ടനിലെ രാജ്ഞി എലിസബത്തിന്റെ വിയോഗത്തില്‍ ബക്കിങ്ഹാം കൊട്ടാരത്തിന്റെ മുന്നില്‍ വന്‍ ജനക്കൂട്ടം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ആകെ ഒരു അത്ഭുത ചർച്ചയാണ് . രാജ്യം ഔദ്യോഗിക ദു:ഖാചരണം നടത്തുമ്പോള്‍ കൊട്ടാരത്തിന് മുകളില്‍ അദ്ഭുത ദൃശ്യം കണ്ട ആളുകളെല്ലാം അമ്പരപ്പിലാണ്.
ദൈവത്തിന്റെ കരങ്ങളാണ് ഇതെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി ബ്രിട്ടീഷ് പൗരന്മാരാണ് പറയുന്നത്. എന്നാല്‍ സംഭവിച്ചിരിക്കുന്നത് അപൂര്‍വമായൊരു കാര്യമാണ്. ഇരട്ട മഴവില്‍ ദൃശ്യമാണ് കൊട്ടാരത്തിന് മുകളില്‍ കണ്ടിരിക്കുന്നത്. ഇത് സാധാരണയായി ഉണ്ടാവാത്തതാണ്. പലരും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്
വലിയ ജനക്കൂട്ടമാണ് എലിസബത്ത് രാജ്ഞിയുടെ മരണവാര്‍ത്തയറിഞ്ഞ് ബക്കിങ്ഹാം പാലസിനടുത്ത് ഇരച്ചെത്തിയത്. രാജ്ഞിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ ബ്രിട്ടീഷുകാര്‍ അമ്പരപ്പിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. വളരെ അപൂര്‍വമായി കാണുന്ന ഒരു ഇരട്ട മഴവില്ലാണ് എല്ലാവരും കണ്ടത് . ബ്രിട്ടനില്‍ ഈ കാഴ്ച്ച അധികം ഉണ്ടാവാറില്ല. അതാണ് കാണാന്‍ വന്നവരെ എല്ലാം അമ്പരപ്പിച്ചത്. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളിലെല്ലാം വാര്‍ത്തയായിരിക്കുകയാണ്.
എലിസബത്ത് രാജ്ഞി മരിച്ചെന്ന പ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പാണ് ആദ്യത്തെ മഴവില്ല് ആകാശത്ത് ദൃശ്യമായതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. രണ്ടാമത്തേത് പ്രഖ്യാപനം വന്നതിന് ശേഷമാണ്. ഈ സമയം എലിസബത്ത് രാജ്ഞിയുടെ വിന്‍ഡ്‌സര്‍ കാസില്‍ റെസിഡെന്‍സിലെ ബ്രിട്ടീഷ് പതാക താഴ്ത്തിക്കെട്ടിയിരുന്നുവെന്നും എഎഫ്ബി പറഞ്ഞു. അതേസമയം ഇതിനെ ദൈവികമായ അടയാളമായി കാണുന്നവർ നിരവധിയാണ്. ഇത്തരം കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ആകെ നിറയുന്നത്.
മാധ്യമപ്രവര്‍ത്തകയായ ജെന്നിഫര്‍ വാലന്റൈന്‍ ഈ ദൃശ്യത്തിന്റെ പ്രത്യേകതകള്‍ വിവരിച്ചിട്ടുണ്ട്. ജീവിതത്തിലെ വലിയൊരു മാറ്റമാണ് ഇരട്ട മഴവില്‍ കൊണ്ട് അര്‍ത്ഥമാകുന്നത്. ഒരാള്‍ സ്വര്‍ഗത്തിന്റെ കവാടം താണ്ടി കഴിഞ്ഞാലും ഇത് ആകാശത്ത് ദൃശ്യമാകും. എലിസബത്ത് രാജ്ഞിയുടെ ആത്മാവ് സ്വര്‍ഗത്തിലെത്തി എന്ന് സൂചിപ്പിച്ചായിരുന്നു ജെന്നിഫര്‍ വാലന്റൈന്‍ ഇത് ട്വീറ്റ് ചെയ്തത്. ഭൂമിയിലെ ശക്തികള്‍ എന്തൊക്കെ അവകാശപ്പെട്ടാലും, ഇത് ദൈവത്തിന്റെ സൂചകമാണ്. പരമ കാരുണ്യവാനായ ദൈവത്തിന് ഇഷ്ടമുള്ള ഇഷ്ടത്ത് ഇത്തരം ചിഹ്നങ്ങള്‍ അദ്ദേഹം പ്രതിഷ്ഠിക്കുമെന്നും എഴുത്തുകാരി മേഗന്‍ ബാഷം പറഞ്ഞു.
അതേസമയം നിരവധി പേരാണ് ട്വിറ്ററില്‍ കമന്റുമായി എത്തിയത്. മിനുട്ടുകളോളം ഈ മഴവില്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടുവെന്നും ക്രിസ് ജാക്‌സണ്‍ അവകാശപ്പെട്ടു. തന്നെ വൈകാരികമായി പ്രതികരിക്കുന്ന വിഡ്ഢിയാണെന്ന് പറഞ്ഞാലും, താന്‍ പറയും, ഇതൊരു സ്വര്‍ഗീയമായ ചിഹ്നമാണെന്ന് ക്രിസ്റ്റല്‍ എന്ന ട്വിറ്റര്‍ യൂസര്‍ പറഞ്ഞു. എലിസബത്ത് രാജ്ഞിക്ക് വിടചൊല്ലാന്‍ ഇതിലും മികച്ചൊരു കാര്യം ദൃശ്യമാകാനില്ലെന്ന് കുറിച്ചവരുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.