തൃശൂര്‍: മിന്നല്‍ പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് ആഞ്ഞടിച്ച മിന്നല്‍ ചുഴലി വന്‍ നാശം വിതച്ചു. കാസര്‍കോടും തൃശൂരുമാണ് മിന്നല്‍ ചുഴലിയുണ്ടായത്. ആള്‍ നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി വീടുകള്‍ തകര്‍ന്നു. വ്യാപക കൃഷിനാശവും ഉണ്ടായി.
തൃശൂരില്‍ പടിഞ്ഞാറെ ചാലക്കുടിയിലും മുരിങ്ങൂരിലുമാണ് പുലര്‍ച്ചെ മൂന്നരയോടെ മിന്നല്‍ ചുഴലി വീശിയത്. വീടുകളുടെ റൂഫിംഗ് ഷീറ്റുകള്‍ പറന്നു പോയി. മോനിപ്പിള്ളി ക്ഷേത്രത്തിന് മുന്നിലെ വന്‍ ആല്‍മരം കട പുഴകി. മറ്റിടങ്ങളിലും മരങ്ങള്‍ കട പുഴകിയിട്ടുണ്ട്. നിരവധി വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു.
കാസര്‍കോട് മാന്യയില്‍ മിന്നല്‍ ചുഴലിക്കാറ്റില്‍ വന്‍ നാശ നഷ്ടമാണ് ഉണ്ടായത്. വന്‍മരങ്ങള്‍ ഉള്‍പ്പടെ നൂറിലധികം മരങ്ങള്‍ കട പുഴകി. അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വ്യാപകമായ കൃഷി നാശവുമുണ്ടായി. ഇന്ന് പുലര്‍ച്ചെയാണ് മാന്യയിലെ പട്ടാജെ, മല്ലടുക്ക തുടങ്ങിയ പ്രദേശങ്ങളില്‍ ചുഴലി വീശിയത്. ചുഴലിക്ക് മുമ്പായി പ്രദേശത്ത് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.
നേരത്തേ ഇത്തരം പ്രകൃതി പ്രതിഭാസങ്ങള്‍ കേരളത്തില്‍ കേട്ടുകേള്‍വി മാത്രമായിരുന്നെങ്കില്‍ സംസ്ഥാനത്ത് ഇപ്പോള്‍ മിന്നല്‍ ചുഴലി പതിവാകുകയാണ്. മണ്‍സൂണിന് ഇടവേളകള്‍ വരുന്നതാണ് സംസ്ഥാനത്ത് മിന്നല്‍ ചുഴലി രൂപപ്പെടാന്‍ പ്രധാന കാരണമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. നൂറ് കിലോ മീറ്ററലധികം വേഗത്തിലാണ് പ്രാദേശികമായി ഇത്തരം കാറ്റുകള്‍ രൂപപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.