കുവൈറ്റ് സിറ്റി: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ (കെ.കെ.സി.എ) ഈ വർഷത്തെ ഓണാഘോഷം തനിമയിൽ ഓരോണം 2022 വർണാഭമായി ആഘോഷിച്ചു. സെപ്റ്റംബർ 9 വെള്ളിയാഴ്ച്ച അബ്ബാസിയ ആസ്പൈർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടികൾ കേരളത്തനിമ നിറഞ്ഞു നിന്ന ഘോഷയാത്രയോടെ ആരംഭിച്ചു. ചെണ്ടമേളവും പുലികളിയും മാവേലി തമ്പുരാന്റെ എഴുന്നള്ളിപ്പുമെല്ലാമായി ഉത്സവാന്തരീക്ഷം സൃഷ്ടിച്ച ഘോഷയാത്രയിൽ കുവൈറ്റിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾ മത്സരാവേശത്തോടെ പങ്കെടുത്തു.
കെ.കെ.സി.എ പ്രസിഡന്റ് ജയേഷ് ഓണശ്ശേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗം കോട്ടയത്തുനിന്നുമുള്ള പാർലമെന്റംഗം തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു മുരിക്കനാൽപ്രായിൽ ഒ.എഫ്.എം കപ്പുച്ചിൻ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. പ്രകാശ് തോമസ് ഒ.എഫ്.എം കപ്പുച്ചിൻ, കെ.കെ.സി.എ പോഷക സംഘടനാ ഭാരവാഹികളായ ഷൈനി ജോസഫ്, ഷാലു ഷാജി, ഡൈസ് ജോസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കെ.കെ.സി.എ ജന. സെക്രട്ടറി ബിജോ മൽപാങ്കൽ സ്വാഗതവും കെ.കെ.സി.എ ട്രഷറർ ജോസ്കുട്ടി പുത്തൻതറ നന്ദിയും പറഞ്ഞു. ജോസ്മോൻ ഫ്രാൻസിസ്, എലിസബത്ത് ഷാജി, അശ്വൽ ഷൈജു , സാനിയ ബൈജു എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.
ഓണാഘോഷത്തിന്റെ മുന്നോടിയായി സംഘടപ്പിച്ച ഇന്റർനാഷണൽ ഓൺലൈൻ ഡാൻസ് റീൽസ് മത്സരം, ഘോഷയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച മാവേലി മത്സരം എന്നിവയുടെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായുള്ള സുവനീറിൻ്റെ പ്രകാശനവും ചടങ്ങിൽ നിർവ്വഹിച്ചു.
ഓണാഘോഷ പരിപാടിയുടെ പ്രധാന സ്പോൺസർ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ കെ.കെ.സി.എ അംഗങ്ങൾക്ക് നൽകുന്ന പ്രിവിലേജ് കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു.
വിവിധ യൂണിറ്റുകളിലെ അംഗങ്ങളും പോഷക സംഘടനകളും അവതരിപ്പിച്ച നൃത്ത സംഗീത പരിപാടികളും നാട്ടിൽനിന്നും എത്തിയ പ്രമുഖ ഗായകരുടെ നേതൃത്വത്തിൽ നടത്തിയ സംഗീത വിരുന്നും കലാസന്ധ്യയെ സമ്പന്നമാക്കി.
കെ.കെ.സി.എ വൈസ് പ്രസിഡന്റ് ബിനോ കദളിക്കാട്ട് , ജോയിന്റ് സെക്രട്ടറി അനീഷ് എം ജോസ് , ജോയിന്റ് ട്രഷറർ വിനിൽ പെരുമാനൂർ, വിവിധ സബ്ബ് കമ്മിറ്റി കൺവീനർമാരായ ഡോണ തോമസ്, വിനോയ് കരിമ്പിൽ, സിജോ അബ്രാഹം, റെബിൻ ചാക്കോ തുടങ്ങി മറ്റു കമ്മിറ്റി ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.