ചങ്ങനാശേരി അതിരൂപത നൂറുമേനി മഹാസംഗമം തിരുവല്ല ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് നിര്‍വ്വഹിക്കുന്നു. ചങ്ങനാശേരി അതിരൂപത മെത്രാപ്പൊലീത്ത മാര്‍ തോമസ് തറയില്‍, വികാരി ജനറാള്‍ മോണ്‍. ആന്റണി ഏത്തക്കാട്ട്, ഫാ. ജോര്‍ജ് മാന്തുരുത്തില്‍, നടന്‍ സിജോയ് വര്‍ഗീസ്, നൂറുമേനി ചെയര്‍മാന്‍ സണ്ണി തോമസ് ഇടിമണ്ണിക്കല്‍, ഡോ. ലിസി കെ. ഫെര്‍ണാണ്ടസ്, ഡോ. റൂബിള്‍ രാജ്, നൂറുമേനി ജനറല്‍ കണ്‍വീനര്‍ ഡോ. ജോബിന്‍ എസ്. കൊട്ടാരം, പ്രൊഫ. രേഖ മാത്യൂസ്, ഡോ. പി.സി അനിയന്‍കുഞ്ഞ് എന്നിവര്‍ സമീപം.
'എന്റെ സ്വന്തം ബൈബിള്‍' പദ്ധതിക്ക് തുടക്കമായി.
ചങ്ങനാശേരി: ലോകത്തിന് നന്മ പകരാനുള്ള ഉപകരണമാണ് ദൈവ വചനമെന്ന് തിരുവല്ല ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ്. തിന്മയുടെ ശക്തികളെ കീഴ്‌പ്പെടുത്താന്‍ വചനത്തിന്റെ ശക്തിക്കേ സാധിക്കുകയുള്ളൂ.
ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റ്, കുടുംബക്കൂട്ടായ്മ, മാക് ടിവി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നൂറു മേനി വചന പഠന പദ്ധതി മഹാ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
ചങ്ങനാശേരി അതിരൂപത മെത്രാപ്പൊലീത്ത മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. ദൈവ വചനം ജീവിതത്തിലെ ധര്‍മ്മികതയെ വളര്‍ത്തുന്നുവെന്നും വചനം സ്വീകരിക്കുന്നവര്‍ ലോകത്തിലെ പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നവരും പരിഹാരകരുമാകണമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.
വികാരി ജനറാള്‍ മോണ്‍. ആന്റണി ഏത്തക്കാട് മുഖ്യ പ്രഭാഷണവും നടത്തി. ചലച്ചിത്ര നിര്‍മാതാവും ഗാന രചയിതാവുമായ ഡോ. ലിസി കെ. ഫെര്‍ണാണ്ടസ്, അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ റവ. ഫാ.ജോര്‍ജ് മാന്തുരുത്തില്‍, മീഡിയ വില്ലേജ് മീഡിയ കോര്‍ഡിനേറ്റര്‍ ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍, നൂറു മേനി വചന പഠന പദ്ധതി ചെയര്‍മാന്‍ സണ്ണി തോമസ് ഇടിമണ്ണിക്കല്‍, ബൈബിള്‍ അപ്പോസ്തലേറ്റ് അതിരൂപത പ്രസിഡന്റ് ഡോ. റൂബിള്‍ രാജ്, നൂറു മേനി ജനറല്‍ കണ്‍വീനര്‍ ഡോ. ജോബിന്‍ എസ് കൊട്ടാരം, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. രേഖാ മാത്യൂസ്, ഡോ. പി.സി അനിയന്‍ കുഞ്ഞ്, സിസ്റ്റര്‍ ചെറുപുഷ്പം എന്നിവര്‍ പ്രസംഗിച്ചു.
ചലച്ചിത്ര നടന്‍ സിജോയ് വര്‍ഗീസ് നൂറുമേനി സീസണ്‍ ഫോറിന്റെ ഉദ്ഘാടനവും പഠന പുസ്തക പ്രകാശനവും നിര്‍വഹിച്ചു. പ്രൊഫ. ജോസഫ് ടിറ്റോ, സിസ്റ്റര്‍ ചെറുപുഷ്പം, ജോസി കടന്തോട്, മറിയം ജോര്‍ജ് പൊട്ടന്‍കുളം, സ്‌കറിയ സി.സി വടക്കേല്‍ എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി.
'എന്റെ സ്വന്തം ബൈബിള്‍'പദ്ധതിയുടെ ഉദ്്ഘാടനം മാര്‍ തോമസ് തറയില്‍ മെത്രാപ്പൊലീത്ത നൂറ്റി പത്തൊന്‍പതാം സങ്കീര്‍ത്തനം മനപാഠമാക്കിയ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ ലുക്കാ രാകേഷ്, ഇവാന്‍ വി. ബിജോയ് എന്നിവര്‍ക്ക് പേഴ്സണല്‍ ബൈബിള്‍ നല്‍കി നിര്‍വഹിച്ചു.
ചലച്ചിത്ര നടന്‍ സിജോയ് വര്‍ഗീസ്, ഗാന രചയിതാവ് ഡോ. ലിസി കെ. ഫെര്‍ണാണ്ടസ്, ഡോ. റൂബിള്‍ രാജ് എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. ഗാന്‍ഡ് ഫിനാലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.
ആന്റണി തോമസ് മലയില്‍, ജോസുകുട്ടി കുട്ടംപേരൂര്‍, സൈബി അക്കര, ഡോ. സോണി കണ്ടങ്കേരില്‍, അഡ്വ. ഡെന്നിസ് ജോസഫ്, ജോസി കടന്തോട്, ജോബി തൂമ്പുങ്കല്‍, ഷിജി ജോണ്‍സണ്‍, ബിനു വെളിയനാട്, ജോഷി കൊല്ലാപുരം, സീന തൂമ്പുങ്കല്‍, ലാലി ഇളപ്പുങ്കല്‍, റോയി വേലിക്കാട്ട്, ജോണിക്കുട്ടി സ്‌കറിയ, ആന്റണി അമിക്കുളം, ജോയിച്ചന്‍, സിബി മുക്കാടന്‍, റെന്നി മാത്യു, ടോമിച്ചന്‍ പുല്ലങ്കാവുങ്കല്‍, ജോസ് സെബാസ്റ്റ്യന്‍, ലാലപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അയ്യായിരത്തോളം സമ്മാനര്‍ഹര്‍ ഗ്രാന്‍ഡ് ഫിനാലെയിലും മഹാ സംഗമത്തിലും പങ്കെടുത്തു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.