ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് എതിരെ പരിഹാസവുമായി സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട ലളിത് മോഡി. വായ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട കിങ് ഫിഷര്‍ കമ്പനിയുടെ ഉടമ വിജയ് മല്യക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചായിരുന്നു ലളിത് മോഡിയുടെ പരിഹാസം.
വിജയ് മല്യയുടെ 70-ാം ജന്മദിനത്തോട് അനുബന്ധിച്ച് ലണ്ടനില്‍ നടന്ന പാര്‍ട്ടിയില്‍ ആശംസ അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചായിരുന്നു 'ഞങ്ങള്‍ ഇന്ത്യയിലെ രണ്ട് പ്രമുഖ പിടികിട്ടാപ്പുള്ളികള്‍' എന്ന അടിക്കുറുപ്പോടെ പോസ്റ്റ് പങ്കുവച്ചത്.
'ഞങ്ങള്‍ രണ്ടുപേരും പിടികിട്ടാപ്പുള്ളികളാണ്, ഇന്ത്യയിലെ ഏറ്റവും വലിയ ഒളിച്ചോട്ടക്കാര്‍' എന്നാണ് വീഡിയോയില്‍ ലളിത് മോഡി പറയുന്നത്. നമുക്ക് ഇന്ത്യയിലെ ഇന്റര്‍നെറ്റ് വീണ്ടും കത്തിക്കാം. സുഹൃത്ത് വിജയ് മല്യയ്ക്ക് ജന്മദിനാശംസകള്‍'. പങ്കാളിയായ പിങ്കി ലാല്‍വാനിയോടൊപ്പം വിജയം മല്യയെയും വീഡിയോയില്‍ കാണാം.
സാമ്പത്തിക തട്ടിപ്പില്‍ ലണ്ടനില്‍ ഒളിവില്‍ കഴിയുന്ന മല്യയെയും ലളിത് മോഡിയെയും തിരിച്ചെത്തിക്കാന്‍ വര്‍ഷങ്ങളായി ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് ഇത്തരം ഒരു പോസ്റ്റ്. 2010 ലാണ് ലളിത് മോഡി ഇന്ത്യ വിട്ടത്. ഈ മാസം ആദ്യം ലളിത് മോഡിയും ലണ്ടനില്‍ ആഡംബര ജന്മദിനാഘോഷം സംഘടിപ്പിച്ചിരുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. രണ്ട് വമ്പന്‍ പിടികിട്ടാപ്പുള്ളികള്‍ വിദേശത്ത് ആഡംബരം ജീവിതം ആസ്വദിക്കുകയാണെന്നും പരസ്യമായി പ്രത്യക്ഷപ്പെട്ട് ഇന്ത്യയെ പരിഹസിക്കുകയാണെന്നുമാണ് പ്രധാന വിമര്‍ശനം. വായ്പാത്തട്ടിപ്പും പണം തിരിമറിയും നടത്തി വിദേശത്തേക്ക് മുങ്ങിയ ഇരുവരെയും തിരിച്ചെത്തിക്കാന്‍ കഴിയാത്തത് കേന്ദ്ര സര്‍ക്കാരിന്റെയും സിബിഐ, ഇ.ഡി തുടങ്ങിയ അന്വേഷണ ഏജന്‍സികളുടെയും കഴിവ് കേടാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.