ഫ്‌ളോറിഡ: ഭീമാകാരമായ ഉല്‍ക്ക ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്നതായി നാസയുടെ മുന്നറിയിപ്പ്. വിമാനത്തിന്റെ വലിപ്പമുള്ളതാണ് ഉല്‍ക്കയെന്ന് നാസയുടെ അറിയിപ്പില്‍ പറയുന്നു. 22ആര്‍ക്യൂ എന്ന് പേരിട്ടിരിക്കുന്ന ഉല്‍ക്ക നാളെ ഭൂമിക്ക് അരികിലൂടെ കടന്നുപോകും. മണിക്കൂറില്‍ 49,536 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്കയുടെ സഞ്ചാരം. ഭൂമിയില്‍ നിന്ന് 37 ലക്ഷം കിലോമീറ്റര്‍ അകലെ കൂടിയാണ് ഉല്‍ക്ക കടന്നുപോകുന്നത്.
സെപ്റ്റംബര്‍ ഒന്നിനാണ് അപ്പോളോ സംഘത്തില്‍പ്പെട്ട ഈ ഉല്‍ക്കയെ കണ്ടെത്തിയത്. ഭയപ്പെടേണ്ട ഛിന്നഗ്രഹങ്ങളിലൊന്നാണിതെന്ന് നാസ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഭൂമിയെ ഇടിക്കുമോ എന്ന ഭയം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
ഭൂമിയുടെ കാന്തിക വലയം കാരണം ഉല്‍ക്കകളുടെ ദിശ ഏത് നിമിഷവും മാറാമെന്നും ശാസ്ത്രലോകം ആശങ്കപ്പെടുന്നു. അങ്ങനെ ഭൂമിയില്‍ ഇത് പതിക്കാന്‍ ഇടയായാല്‍ പ്രവചിക്കാനാവാത്ത തരത്തിലുള്ള നാശനഷ്ടങ്ങള്‍ ഭൂമിക്കുണ്ടാവുമെന്നാണ് വിലയിരുത്തല്‍.
തുടര്‍ച്ചയായി ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്ന ചിന്നഗ്രഹങ്ങള്‍ ഭൂമിക്ക് ഭീഷണിയാണെന്നാണ് നാസ വ്യക്തമാക്കുന്നത്. സെപ്റ്റംബര്‍ 18 വരെയുള്ള ദിവസങ്ങളില്‍ അഞ്ച് ഛിന്നഗ്രഹങ്ങളാണ് ഭൂമിയിലേക്ക് എത്തുന്നത്. ഇതെല്ലാം ഭൂമിക്ക് ഭീഷണി ഉയര്‍ത്തുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.