രാഹുലിനെ വരവേല്‍ക്കാന്‍ മുഖം മിനുക്കി തൃശൂര്‍ ഡിസിസി ഓഫീസ്; പെയിന്റടി കഴിഞ്ഞപ്പോള്‍ കാവി നിറം: വിവാദമായപ്പോള്‍ വീണ്ടും പെയിന്റിങ്

രാഹുലിനെ വരവേല്‍ക്കാന്‍ മുഖം മിനുക്കി തൃശൂര്‍ ഡിസിസി ഓഫീസ്; പെയിന്റടി കഴിഞ്ഞപ്പോള്‍ കാവി നിറം: വിവാദമായപ്പോള്‍ വീണ്ടും പെയിന്റിങ്

തൃശൂര്‍: ഭാരത് ജോഡോ യാത്രയുമായെത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പ് നല്‍കാന്‍ തീരുമാനിച്ച തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഡിസിസി ഓഫീസിന് പെയിന്റടിച്ച് മുഖം മിനുക്കിയപ്പോള്‍ കാവി കളര്‍.

ചൊവ്വാഴ്ചയാണ് പെയിന്റടിച്ച് തീര്‍ന്നത്. ഇതോടെ തൂവെള്ള നിറത്തിലായിരുന്ന ഡിസിസി ഓഫീസ് കാവിയും പച്ചയും നിറത്തിലായി.

സംഭവം വിവാദമായതോടെ പെയിന്റ് മാറ്റാന്‍ നേതാക്കള്‍ നിദേശിച്ചു. ത്രിവര്‍ണ പതാകയുടെ നിറത്തിലുള്ള പെയിന്റടിക്കാനാണ് തങ്ങള്‍ തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നത് എന്നാണ് ഡിസിസി നേതൃത്വം വ്യക്തമാക്കുന്നത്.

എന്നാല്‍ പെയിന്റ് ചെയ്തപ്പോള്‍ കാവി നിറമായി. പെയിന്റിങ് തൊളിലാളികള്‍ക്കാണോ, അതോ തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കാണോ കാവി നിറത്തോട് കൂടുതല്‍ താല്‍പര്യം എന്ന ചോദ്യവും പലയിടങ്ങളില്‍ നിന്നായി ഉയര്‍ന്നു വന്നു.

വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ അബദ്ധം മനസിലായ നേതാക്കള്‍ തൊഴിലാളികളോട് പെയിന്റ് മാറ്റിയടിക്കാന്‍ നിര്‍ദേശിച്ച പ്രകാരം ഇന്ന് രാവിലെ എത്തി നിറം മാറ്റാന്‍ തുടങ്ങി. നേരത്തേയടിച്ച കാവി നിറത്തിന് പകരം പച്ചയും വെള്ളയും നല്‍കിക്കൊണ്ടാണ് ഇപ്പോള്‍ പെയിന്റടിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.