തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മന്ത്രിമാര്‍ വിദേശത്ത് പോകുന്നതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.
മന്ത്രിമാര്‍ വിദേശത്ത് പോകാതിരുന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി തീരുമോയെന്നാണ് ഇ.പിയുടെ ചോദ്യം. മഞ്ഞുമലയെക്കുറിച്ച് പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ പോകുന്നില്ലേ, അതുപോലെയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തില്‍ ഒരുപാട് സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ശാസ്ത്രം വളരുന്നു, പരീക്ഷണങ്ങള്‍ നടക്കുന്നു, അറിവുകള്‍ കൂടുകയാണ്. ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും നടക്കുകയാണ്. ഇങ്ങനെയുണ്ടാകുന്ന പുതിയ കണ്ടുപിടുത്തങ്ങള്‍ പഠിക്കാനും അവ മാതൃകയാക്കി കേരളത്തെ ഉയര്‍ത്തിക്കൊണ്ടുവരാനുമാണ് മന്ത്രിമാര്‍ വിദേശ യാത്രകള്‍ നടത്തുന്നത്.
ഇതിലൊന്നും ഒരു തെറ്റുമില്ല. പണ്ടത്തെ പോലെയല്ലല്ലോ, ഇപ്പൊ രണ്ട് മണിക്കൂര്‍ മതി ദുബായിലെത്താന്‍. ഇന്നത്തെ കാലഘട്ടം അതാണ്. ലോകത്തെക്കുറിച്ച് നമ്മളെല്ലാം പഠിക്കണം. എല്ലാ വളര്‍ച്ചയെക്കുറിച്ചും മനസിലാക്കണം. ഓരോ രാജ്യവും നേരിടുന്ന പ്രതിസന്ധിയുടെയും അഭിവൃദ്ധിയുടെയും കാരണം അറിയണം. ഇതെല്ലാം കണ്ടുപഠിച്ച് കേരളത്തെ വളര്‍ത്തിയെടുക്കുന്നത് നല്ലതാണ്.
ഇന്നലെ പത്രത്തില്‍ മഞ്ഞുമലയെക്കുറിച്ച് ഒരു പ്രധാന വാര്‍ത്ത ഉണ്ടായായിരുന്നു. ശാസ്ത്രജ്ഞന്മാര്‍ പോയില്ലേ അതിനെക്കുറിച്ച് പഠിക്കാന്‍. അതുപോലെയാണ് ഇതും. നമ്മള്‍ വെറുതേ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. മന്ത്രിമാര്‍ പോകാതിരുന്നാല്‍ കേരളത്തിലെ പ്രതിസന്ധി തീരുമോ?
ഒരുപാട് ചിന്തിക്കുന്നവരുള്ള നാടാണ് കേരളം. അതുകൊണ്ടു തന്നെ കേരളത്തിന്റെ വളര്‍ച്ചയെ ദുര്‍ബലപ്പെടുത്താന്‍ ആരും ശ്രമിക്കരുതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.