ഗുണ്ടാസംഘം യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്തു; കുളിര് വിഷ്ണുവും കൂട്ടാളിയും പിടിയില്‍

ഗുണ്ടാസംഘം യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്തു; കുളിര് വിഷ്ണുവും കൂട്ടാളിയും പിടിയില്‍

ഹരിപ്പാട്: യുവാവിനെ ഗുണ്ടാസംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്തതായി പരാതി. കാര്‍ത്തികപ്പള്ളി പുതുക്കണ്ടം എരുമപ്പുറത്ത് കിഴക്കതില്‍ വിഷ്ണു (26)നാണ് മര്‍ദ്ദനമേറ്റത്. തട്ടുകടയില്‍ നിന്ന് ബീഫ് ഫ്രൈ വാങ്ങി മടങ്ങിയ യുവാവിനോട് സംഘം പണം ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്ന് പറഞ്ഞതോടെ ബീഫ് ഫ്രൈ തട്ടിയെടുക്കുകയായിരുന്നു.

മര്‍ദ്ദനമേറ്റ വിഷ്ണു ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസില്‍ പരാതി നല്‍കിയെന്നറിഞ്ഞതോടെ ഒളിവില്‍ പോയ പ്രതികളെ പൊലീസ് പിടികൂടി. നേരത്തെയും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് പിടിയിലായവരെന്ന് പൊലീസ് വ്യക്തമാക്കി.

ദേശീയപാതയില്‍ മറുതാമുക്കിന് സമീപമുളള തട്ടുകടയില്‍ നിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈക്കില്‍ മടങ്ങവേയാണ് വിഷ്ണുവിന് നേരെ ആക്രമണം ഉണ്ടായത്. പണമില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി ബൈക്കിലിരുന്ന ബീഫ് ഫ്രൈ തട്ടിയെടുക്കുകയായിരുന്നു.

ബീഫ് തട്ടിയെടുത്ത ശേഷം കാറില്‍ പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചതോടെ വിഷ്ണു എതിര്‍ത്തു. ഇതോടെയാണ് മര്‍ദ്ദിച്ചത്. കുളിര് വിഷ്ണു എന്ന് വിളിക്കുന്ന കാര്‍ത്തികപ്പള്ളി വിഷ്ണു ഭവനത്തില്‍ വിഷ്ണു, പിലാപ്പുഴ വലിയതെക്കതില്‍ ആദര്‍ശ് എന്നിവരാണ് പിടിയിലായത്.

അടുത്തിടെ കൊല്ലത്ത് ലെയ്‌സ് വാങ്ങി പോയ യുവാവിനെ ഗുണ്ടാസംഘം മര്‍ദ്ദിച്ച് ലെയ്‌സ് തട്ടിയെടുക്കാന്‍ ശ്രമിച്ചത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹരിപ്പാട് നിന്നും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് ശേഷമാണ് ഹരിപ്പാട് കല്യാണ സദ്യയ്ക്കിടെ പപ്പടത്തെ ചൊല്ലി തല്ലുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.