ചുഴലിക്കാറ്റ് ഭീതിയില്‍ അലാസ്‌ക; സംസ്ഥാനം നേരിടാനൊരുങ്ങുന്നത് പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ കാറ്റിനെ

ചുഴലിക്കാറ്റ് ഭീതിയില്‍ അലാസ്‌ക; സംസ്ഥാനം നേരിടാനൊരുങ്ങുന്നത് പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ കാറ്റിനെ

ജുനൌ (അമേരിക്ക): ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിനെ നേരിടാന്‍ പോകുന്ന ഭീതിയിലാണ് അമേരിക്കന്‍ തീര സംസ്ഥാനമായ അലാസ്‌ക. വ്യാഴാഴ്ച തെക്കന്‍ ബെറിംഗ് കടലിനു മുകളിലൂടെ നീങ്ങിയ മെര്‍ബോക്ക് ചുഴലിക്കാറ്റ് ഇന്നും നാളെയുമായി സംസ്ഥാനത്തുടനീളം ആഞ്ഞു വിശുമെന്ന് ഫെയര്‍ബാങ്കിലെ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

വെള്ളിയാഴ്ച്ച രാവിലെയോടെ കൊടുങ്കാറ്റ് ശക്തിയാര്‍ജ്ജിക്കും. തുടര്‍ന്ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വെള്ളപ്പൊക്കം കടല്‍ കയറ്റം എന്നീ സാധ്യതകളും പ്രവചിക്കുന്നു. ബെറിംഗ് കടലില്‍ ചുഴലിക്കാറ്റ് 50 അടിവരെ തിരമാല ഉയര്‍ത്തിയേക്കും. പടിഞ്ഞാറന്‍, മധ്യ അലൂഷ്യന്‍ പ്രദേശങ്ങള്‍ മണിക്കൂറില്‍ 50 മുതല്‍ 70 മൈല്‍ വേഗതയിലും 90 മൈല്‍ വരെ വേഗതയിലും കാറ്റ് വീശിയേക്കാം, പ്രിബിലോഫ് ദ്വീപുകള്‍ മണിക്കൂറില്‍ 50 മുതല്‍ 65 മൈല്‍ വേഗതയിലും 85 മൈല്‍ വരെ വേഗതയിലും കാറ്റ് വീശും.

അലാസ്‌കയുടെ പടിഞ്ഞാറന്‍ തീരത്ത് ആര്‍ട്ടിക് സര്‍ക്കിളിന് വടക്ക് കുസ്‌കോക്വിം ഡെല്‍റ്റ തീരത്തിലൂടെയുള്ള എല്ലാ തീരപ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് പുറമേ മണ്ണൊലിപ്പിനും സാധ്യതയുണ്ട്. തീര വാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ എറിക് ഡ്രെവിറ്റ്‌സ് പറഞ്ഞു. കൊടുങ്കാറ്റിനൊപ്പം മിക്ക പ്രദേശങ്ങളിലും ഒരു ഇഞ്ച് മഴ ഉണ്ടാകും. വാരാന്ത്യത്തില്‍ രണ്ട് മുതല്‍ മൂന്ന് ഇഞ്ച് വരെ മഴ പെയ്യാം. വേനല്‍ക്കാലമായതിനാല്‍ വടക്കന്‍ മേഖലകളിലെ പര്‍വ്വത നിരകളില്‍ അടിനെ മേയിക്കാന്‍ പോകുന്ന ആട്ടിടയരും ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.

2011 ലാണ് ഇതിനു മുന്‍പ് ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് ഉണ്ടായത്. ബെറിംഗ് സീ സൂപ്പര്‍‌സ്റ്റോം എന്ന പേരില്‍ മണിക്കൂറില്‍ 90 മൈല്‍ വേഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റ് വലിയ നാശനഷ്ടങ്ങളാണ് സംസ്ഥാനത്താകെ വരുത്തിയത്. മെര്‍ബോക്ക് പോലെ ശക്തമായ കൊടുങ്കാറ്റായിരുന്നു അത്. കാറ്റിനു പുറമേ ശക്തമായ മഴയും നാശം വിതച്ചു. അതിനു സമാനമായ പ്രത്യാഘാതങ്ങളാകും ഇത്തവണയും ഉണ്ടാകുകയെന്ന് കാലാവസ്ഥാ നിരീക്ഷകനായ ജോനാഥന്‍ ക്രിസ്റ്റ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.