ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തരൂരിന് മത്സരിക്കാനുള്ള അനുമതി നല്‍കിയതായാണ് വിവരം. തരൂരിനൊപ്പം അശോക് ഗെലോട്ടും മത്സര രംഗത്തുണ്ട്.
തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സോണിയ തരൂരിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിന് പച്ചക്കൊടി കാട്ടിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടാവില്ലെന്നും തുറന്ന മത്സരം നടക്കട്ടെയെന്ന നിലപാടാണ് ഹൈക്കമാന്‍ഡിനുള്ളതെന്നും സോണിയ വ്യക്തമാക്കിയതായാണ് വിവരം.
രാഹുല്‍ വീണ്ടും പ്രസിഡന്റാവണമെന്ന് ചില സംസ്ഥാന കമ്മിറ്റികള്‍ പ്രമേയം പാസ്സാക്കിയതില്‍ ഹൈക്കമാന്‍ഡിന് പങ്കൊന്നുമില്ലെന്നും സോണിയ പറഞ്ഞു. സോണിയയെ കണ്ടത് ശരിയാണെന്നും മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നും കൂടിക്കാഴ്ച്ചയ്‌ക്ക് ശേഷം തരൂര്‍ പറഞ്ഞു.
സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.