പട്ടികജാതിയില്‍ നിന്നും ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് പ്രത്യേക കമ്മിഷന്‍

 പട്ടികജാതിയില്‍ നിന്നും ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് പ്രത്യേക കമ്മിഷന്‍

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതി വിഭാഗങ്ങളെക്കുറിച്ച് പഠിക്കാന്‍ പുതിയ കമ്മിഷന്‍ രൂപീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പരിവര്‍ത്തിതരായ പട്ടിക വിഭാഗക്കാരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി കമ്മിഷന്‍ പഠിക്കും.

നിലവിലെ പട്ടിക വിഭാഗങ്ങളുടെ പട്ടികയില്‍ കൂടുതല്‍ പേരെ ചേര്‍ക്കുന്നതിന്റെ പ്രത്യാഘാതവും പരിശോധിക്കും. കാബിനറ്റ് റാങ്കുള്ള മൂന്നോ നാലോ അംഗങ്ങള്‍ കമ്മിഷനിലുണ്ടാകും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വര്‍ഷത്തിലേറെ സമയമെടുത്തേക്കും. കമ്മിഷന്‍ രൂപീകരണത്തോട് ന്യൂനപക്ഷകാര്യ മന്ത്രാലയം അനുഭാവപൂര്‍വം പ്രതികരിച്ചിട്ടുണ്ട്.

ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.