കൊച്ചി: രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഇത്തവണ ഇടംപിടിച്ചത് 24 മലയാളികള്‍. ഹുറുണ്‍ ഇന്ത്യയും ഐഐഎഫ്എല്‍ വെല്‍ത്തും ചേര്‍ന്ന് തയ്യാറാക്കിയ പട്ടികയില്‍ മലയാളികളില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 54,700 കോടി രൂപയാണ് പട്ടിക പ്രകാരം അദ്ദേഹത്തിന്റെ ആസ്തി.
ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് (30,600 കോടി രൂപ), ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന് (28,600 കോടി രൂപ) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ജോയ് ആലുക്കാസ് ഗ്രൂപ്പ് മേധാവി ജോയ് ആലുക്കാസ് (25,700 കോടി), ശോഭ ഗ്രൂപ്പ് ചെയര്മാന് പി.എന്‍.സി മേനോന് (23,300 കോടി), ജെംസ് ചെയര്മാന് സണ്ണി വര്‍ക്കി (18,300 കോടി), ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എസ്.ഡി ഷിബുലാല്‍ (16,500 കോടി) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
ഗൂഗിള്‍ ക്ലൗഡിന്റെ സിഇഒ തോമസ് കുര്യന് (12,100 കോടി) ആണ് ഫ്രൊഫഷണലുകളുടെ കൂട്ടത്തിലെ ഏക മലയാളി. യുഎഇയിലും ഇന്ത്യയിലുമായി പ്രവര്‍ത്തിക്കുന്ന കെഫ് ഹോള്‍ഡിങ്സിന്റെ ചെയര്മാന് ഫൈസല്‍ കൊട്ടിക്കോളനാണ് (9,500 കോടി) പട്ടികയിലെ പുതുമുഖം.
ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, സാറാ ജോര്‍ജ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ് (മുത്തൂറ്റ് ഫിനാന്‍സ്), കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി-ഗാര്‍ഡ്), ടി.എസ് കല്യാണരാമന് (കല്യാണ്‍ ജൂവലേഴ്സ്), രാഗി തോമസ് (സ്പ്രിങ്ക്ലര്‍), എം.പി രാമചന്ദ്രന് (ജ്യോതി ലാബ്സ്), ആസാദ് മൂപ്പന് (ഡി.എം. ഹെല്‍ത്ത് കെയര്‍), വി.പി നന്ദകുമാര്‍ (മണപ്പുറം), പോള്‍ പി. ജോണ്‍ (ജോണ്‍ ഡിസ്റ്റിലറീസ്), ഗോകുലം ഗോപാലന് (ഗോകുലം), ജാവേദ് ഹസന് (എസ്എഫ്ഒ ടെക്നോളജീസ്), തോമസ് മുത്തൂറ്റ്, തോമസ് ജോര്‍ജ് മുത്തൂറ്റ്, തോമസ് ജോണ്‍ മുത്തൂറ്റ് (മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ്) എന്നിവരാണ് പട്ടികയിലെ മറ്റു മലയാളികള്‍.
ദേശീയതലത്തില്‍ 10.94 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി ഒന്നാം സ്ഥാനത്തും 7.95 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി രണ്ടാം സ്ഥാനത്തുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.