ഓപ്പറേഷന്‍ 'മേഘ ചക്ര'; രാജ്യത്ത് 56 സ്ഥലങ്ങളില്‍ സിബിഐ റെയിഡ്

ഓപ്പറേഷന്‍ 'മേഘ ചക്ര'; രാജ്യത്ത് 56 സ്ഥലങ്ങളില്‍ സിബിഐ റെയിഡ്

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ 'മേഘ ചക്ര'യുടെ ഭാഗമായി 56 സ്ഥലങ്ങളില്‍ സിബിഐ റെയിഡ്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ (സിഎസ്എഎം) ഓണ്‍ലൈനില്‍ പ്രചരിപ്പിച്ച രണ്ട് കേസുകളുമായി ബന്ധപ്പെട്ട് 19 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും 56 സ്ഥലങ്ങളിലാണ് റെയിഡ് നടക്കുന്നത്.

ഇന്റര്‍പോള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ നീക്കം. കഴിഞ്ഞ വര്‍ഷം സിബിഐ നടത്തിയ ഓപ്പറേഷന്‍ കാര്‍ബണിന്റെ സമയത്ത് ലഭിച്ച വിവരങ്ങളും പരിശോധനകള്‍ക്ക് കാരണമായി. ഇന്റര്‍നെറ്റിലെ സിഎസ്എഎം ഉപയോക്താക്കളെ സംബന്ധിച്ച് സിബിഐയ്ക്ക് ലഭിച്ച രഹസ്യ വിവരങ്ങളും ഓപ്പറേഷന്‍ മേഘ ചക്ര നടപ്പിലാക്കാന്‍ കാരണമായി എന്നാണ് വിവരം.

കുട്ടികളുടെ ലൈഗിംകതയുടെ ദൃശ്യങ്ങളും, ഓഡിയോകളും പ്രചരിപ്പിക്കാന്‍ പെഡലര്‍മാര്‍ ഉപയോഗിക്കുന്ന ക്ലൗഡ് സ്റ്റോറേജ് സൗകര്യങ്ങള്‍ ലക്ഷ്യമിട്ടാണ് സിബിഐ നീക്കം. അതിനാലാണ് ഈ ഓപ്പറേഷന് സിബിഐ 'മേഘ ചക്ര' എന്ന പേര് നല്‍കിയതെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.