തിരുവനന്തപുരം: ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് അതിവേഗ സര്‍വീസുമായി കെഎസ്ആര്‍ടിസി. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് നാലര മണിക്കൂറുകൊണ്ട് എത്തുന്ന എന്‍ഡ് ടു എന്‍ഡ് സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലാദ്യമായി കണ്ടക്ടറില്ലാതെ സര്‍വീസ് നടത്തുന്നു എന്ന മറ്റൊരു പ്രത്യേകതയും ഇതിനുണ്ട്.
എസി ലോഫ്‌ലോര്‍ ബസുകളാണ് സര്‍വിസിന് ഉപയോഗിക്കുക. പുഷ്ബാക്ക് സീറ്റുകളോട് കൂടിയ രണ്ട് ബസുകള്‍ ഇതിനകം ക്രമീകരിച്ചു കഴിഞ്ഞു. അവധി ദിവസങ്ങളിലൊഴികെ ദിവസവും പുലര്‍ച്ചെ 5.10ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച് ആലപ്പുഴ വഴി രാവിലെ 9.40ന് എറണാകുളത്തെത്തും വിധത്തിലാണ് സര്‍വിസ് ക്രമീകരിച്ചിരിക്കുന്നത്. വൈകീട്ട് 5.20ന് എറണാകുളത്തുനിന്ന് തിരിച്ച് രാത്രി 9.50ന് തിരുവനന്തപുരത്തെത്തും എത്തും.
ബസുകള്‍ യാത്രക്കാരെ കയറ്റുന്നതിനായി കൊല്ലം അയത്തില്‍ ഫീഡര്‍ സ്‌റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്‌റ്റേഷനിലും ഒരു മിനിറ്റ് വീതം നിര്‍ത്തും. മറ്റൊരു സ്ഥലത്തും സ്‌റ്റോപ്പുണ്ടാവില്ല. ഞായറാഴ്ച മുതല്‍ ഓണ്‍ലൈന്‍ വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. അര മണിക്കൂര്‍ മുന്‍പ് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്‌റ്റേഷനില്‍ നിന്നും, കൊല്ലം അയത്തില്‍, ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്നും ടിക്കറ്റ് വാങ്ങാനുള്ള സൗകര്യവുമുണ്ട്. 408 രൂപയാണ് ടിക്കറ്റ് നിരക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v