ലക്നൗ: പോപ്പുലര്‍ ഫ്രണ്ടിനെതിരെ നിര്‍ണ്ണായക കണ്ടെത്തലുകളുമായി ഇ.ഡി. ഹത്രസ് സംഘര്‍ഷത്തില്‍ സിദ്ധിഖ് കാപ്പനെ നിയോഗിച്ചത് പോപ്പുലര്‍ ഫ്രണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. സിദ്ധിഖ് കാപ്പനടക്കം നാലു പേരെയാണ് പിഎഫ്ഐ നിയോഗിച്ചത്. ഇതിന് പുറമെ സിഎഎ
വിരുദ്ധ സംഘര്‍ഷത്തിലും പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ട്. ഇതിനായി 1.36 കോടിയുടെ വിദേശ ഫണ്ടാണ് രാജ്യത്ത് എത്തിയത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇ.ഡി വ്യക്തമാക്കി.
ലക്നൗ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇ.ഡി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
മതഭീകര സംഘടനയായ പോപ്പുലര്‍ഫ്രണ്ടിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊലപ്പെടുത്താന്‍ പോപ്പുലര്‍ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നുവെന്നാണ് ഇഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. പറ്റ്‌നയിലെ റാലിയില്‍വെച്ച് പ്രധാനമന്ത്രിയെ കൊലപ്പെടുത്താന്‍ പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ ആസൂത്രണം നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ജിഹാദിന്റെ ഭാഗമായി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുക, മതവിഭാഗങ്ങള്‍ക്കെതിരെ ശത്രുത സൃഷ്ടിക്കുക, ലഷ്‌കര്‍-ഇ-തൊയ്ബ, ഇസ്ലാമിക് സ്റ്റേറ്റ്, അല്‍-ഖ്വയ്ദ തുടങ്ങിയ ഭീകര സംഘടനകളില്‍ ചേരാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ഇതിനായി വിദേശ ഫണ്ട് ശേഖരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും സംഘം ചെയ്തിരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇ.ഡിക്ക് പുറമെ എന്‍ഐഎ പുറത്ത് വിട്ട റിപ്പോര്‍ട്ടുകളും വളരെ പ്രധാനപ്പെട്ടതാണ്. പോപ്പുലര്‍ ഫ്രണ്ട് ഒരു സമുദായത്തിലെ പ്രധാന നേതാക്കളെ ലക്ഷ്യമിട്ടു. ഇതിനുള്ള തെളിവുകള്‍ പിടിച്ചെടുത്തുവെന്നും സംഘം കണ്ടെത്തിയിരുന്നു. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
പൗരത്വ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് ഡല്‍ഹിയിലുണ്ടായ കലാപങ്ങളിലും പോപ്പുലര്‍ ഫ്രണ്ടിന് പങ്കുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. കേരളത്തില്‍ നിന്നുള്ള ആസൂത്രണമാണ് യു.പി യിലും ഡല്‍ഹിയലുമെല്ലാം കലാപങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. ഇതിനായി യു.പിയില്‍ നിന്നും ബിഹാറില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമെല്ലാം യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യം 2018ല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചു തുടങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.