'സംഘടനാപരമായ പരിപാടികളോ പ്രവര്‍ത്തനങ്ങളോ നടത്താന്‍ പാടില്ല'; പോപ്പുലര്‍ ഫ്രണ്ടിന് പിന്നാലെ ക്യാമ്പസ് ഫ്രണ്ടും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി

'സംഘടനാപരമായ പരിപാടികളോ പ്രവര്‍ത്തനങ്ങളോ നടത്താന്‍ പാടില്ല'; പോപ്പുലര്‍ ഫ്രണ്ടിന് പിന്നാലെ ക്യാമ്പസ് ഫ്രണ്ടും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ നിരോധനത്തോടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതിന് പിന്നാലെ അനുബന്ധ സംഘടനയായ ക്യാമ്പസ് ഫ്രണ്ടും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി അറിയിച്ചു. നിരോധനത്തെ ജനാധിപത്യവിരുദ്ധവും ഭരണഘടന വിരുദ്ധവുമെന്ന് ക്യാമ്പസ് ഫ്രണ്ട് ആരോപിച്ചു.

ക്യാമ്പസ് ഫ്രണ്ടിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതാണെന്നും നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം കോടതിയെ സമീപിക്കുമെന്നും സംഘടന വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ സംഘടനാപരമായ പരിപാടികളോ പ്രവര്‍ത്തനങ്ങളോ നടത്താന്‍ പാടില്ല.

മതേതര-ജനാധിപത്യ ബോധമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള, ഉത്തരവാദിത്തമുള്ള യുവാക്കളെ കെട്ടിപ്പെടുകയെന്ന ലക്ഷ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സിഎഫ്ഐ എന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

സംഘടനയുടെ ഭാഗമായിരുന്ന നിരവധി യുവാക്കള്‍ സാമൂഹിക സേവനം മുതലായ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണെന്നുമാണ് ഭീകരവാദ പ്രവര്‍ത്തനങ്ങളിലുള്ള പങ്ക് വ്യക്തമായതിന് ശേഷവും സിഎഫ്ഐ പറയുന്നത്. നിരോധനത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താര്‍അറിയിച്ചിരുന്നു. ആഭ്യന്ത്രര മന്ത്രാലയത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അനുബന്ധ സംഘടനയായ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷനും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.