വീഡിയോ കോളുകളിലൂടെ മാൽവെയർ ഉപയോക്താക്കളുടെ ഫോണുകളിൽ എത്താൻ സാധ്യത. വാട്ട്സ്ആപ്പ് ആൻഡ്രോയിഡ് ആപ്പിനെയാണ് ഈ മാൽവെയർ (ബഗ്) ബാധിക്കുക. വാട്സ്ആപ്പ് തന്നെയാണ് ഇത് സംബന്ധിച്ച് ജാഗ്രത നിർദേശവുമായി എത്തിയിരിക്കുന്നത്.
സിവിഇ-2022-36934 എന്നാണ് ഈ സുരക്ഷ പ്രശ്നത്തെ വാട്ട്സ്ആപ്പ് വിശദീകരിക്കുന്നത്. 10-ൽ 9.8 തീവ്രതയുള്ള റേറ്റിംഗാണ് ഈ പ്രശ്നത്തിന് ഉള്ളത്. ഒരു ഇന്‍റിഗർ ഓവർഫ്ലോ ബഗ് എന്നാണ് ഇതിനെ വാട്ട്സ്ആപ്പ് പറയുന്നത്. ദി വെർജ് പറയുന്നതനുസരിച്ച് ഈ ബഗ് ഒരു കോഡ് പിഴവാണെന്നും. ഇത് വഴി ഹാക്കര്‍മാര്‍ക്ക് മാല്‍വെയറുകള്‍ ഒരു ആന്‍ഡ്രോയ്ഡ് ഉപയോക്താവിന്‍റെ ഫോണില്‍ എത്തിക്കാന്‍ സാധിക്കുമെന്നും പറയുന്നു. ഇതിനായി പ്രത്യേക വീഡിയോ കോൾ ഇരയുടെ സ്മാർട്ട്‌ഫോണിലേ്ക് വാട്ട്സ്ആപ്പ് വഴി ചെയ്താന്‍ മതി.
ഈ കോള്‍ ഇര എടുക്കുന്നതോടെ മാല്‍വെയര്‍ ഫോണില്‍ എത്തും. ഒരു പ്രത്യേക ഫോണില്‍ അല്ലെങ്കില്‍ ഉപകരണത്തില്‍ സ്പൈ വെയര്‍, മാല്‍വെയര്‍ എന്നിവ ഇൻസ്റ്റാൾ ചെയ്യുന്നതിന് പ്രധാനമായും ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന തകരാറാണ് ഇത്തരം റിമോര്‍ട്ട് കണ്‍ട്രോളിംഗ് ബഗ്ഗുകള്‍.
ഈ അപകടസാധ്യത 2019 ല്‍ വാട്ട്സ്ആപ്പില്‍ കണ്ടെത്തിയ ബഗിന് സമാനം എന്നാണ് വിവരം. അന്ന് പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ സംരക്ഷകർ, മറ്റ് സാധാരണക്കാർ എന്നിവരുൾപ്പെടെ 1,400 ഇരകളുടെ ഫോണുകളില്‍ ഇസ്രായേലി സ്പൈവെയർ നിർമ്മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പിന്‍റെ പെഗാസസ് എന്ന സ്പൈ വെയര്‍ കണ്ടെത്തിയിരുന്നു. അന്നും അതിന് വഴിയൊരുക്കിയത് ഇത്തരത്തില്‍ ഒരു ബഗാണ് എന്നാണ് വിലയിരുത്തൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.