ബംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകരാന്‍ പ്രിയങ്ക ഗാന്ധി ഇന്നെത്തും. കര്‍ണാടകയില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ സോണിയ ഗാന്ധിയും പ്രിയങ്കയും എത്തുമെന്ന് യാത്രയുടെ സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു. സോണിയ കഴിഞ്ഞ ദിവസം യാത്രയില്‍ എത്തിയിരുന്നു. യാത്രയ്ക്ക് ആവേശം പകര്‍ന്ന് രാഹുല്‍ഗാന്ധിക്കൊപ്പം പദയാത്രയില്‍ സോണിയയും ഉണ്ട്.
കഴിഞ്ഞ ദിവസം നാലര കിലോമീറ്റര്‍ ദൂരം സോണിയ പദയാത്ര നടത്തി. അവശതയും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നെങ്കിലും അതൊക്കെ മറന്നായിരുന്നു യാത്രയ്‌ക്കൊപ്പം സോണിയ ചുവടുവച്ചത്. രാഹുലിനൊപ്പം അഭിവാദ്യം ചെയ്തുള്ള പദയാത്ര പ്രവര്‍ത്തകര്‍ക്ക് ആവേശമായി. ഭിന്നത മറന്ന് ഡി.കെ. ശിവകുമാറും സിദ്ധരാമ്മയ്യയും യാത്രിയില്‍ അണിനിരന്നു. കര്‍ണാടകയല്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ സന്ദേശം കൂടി പങ്കുവച്ചായിരുന്നു ഭാരത് ജോഡോ യാത്ര.
കഴിഞ്ഞ രണ്ട് ദിവസമായി മെസുരുവില്‍ തങ്ങിയ സോണിയ ഗാന്ധി തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഒന്നിച്ച് പോകണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് സിദ്ധരാമയ്യക്കും ശിവകുമാറിനും കോണ്‍ഗ്രസ് അധ്യക്ഷ നല്‍കിയത്. രാജ്യത്ത് ഐക്യം ഊട്ടിയുറപ്പിക്കാന്‍ നടത്തുന്ന യാത്ര കര്‍ണാടക കോണ്‍ഗ്രസിലെയും ഭിന്നത പരിഹരിക്കുമെന്നാണ് ഹൈക്കമാന്‍ഡ് പ്രതീക്ഷ. കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലൂടെ നടന്ന പദയാത്രയ്ക്ക് കേരളത്തിലേത് പോലെ മികച്ച ജനപങ്കാളിത്തമാണ് കാണുന്നത്. വരും ദിവസങ്ങളില്‍ ബിജെപി ഭരണമുള്ള മേഖലയിലൂടെയാണ് ഭാരത് ജോഡോ യാത്ര.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.