രാത്രികാല വിനോദയാത്ര നിരോധനം; മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി

രാത്രികാല വിനോദയാത്ര നിരോധനം; മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി

 തിരുവനന്തപുരം: രാത്രികാല വിനോദയാത്രക്ക് നിരോധനം ഏർപ്പെടുത്തിയ സർക്കാർ നടപടിയിൽ വിശദീകരണം തേടി മനുഷ്യാവകാശ കമ്മിഷൻ. ഗതാഗത കമ്മിഷണറോടാണ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് വിശദീകരണം തേടിയത്. ഗതാഗത കമ്മിഷണർ നാലാഴ്ചയ്ക്കകം വിഷയത്തിൽ മറുപടി നൽകണം.

പാലക്കാട് വടക്കഞ്ചേരിയിൽ ഒൻപതു പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി. സ്കൂളുകളിൽനിന്നു വിനോദയാത്ര പോകുമ്പോൾ രാത്രിയാത്ര ഒഴിവാക്കണമെന്ന നിർദേശം നിർബന്ധമായും പാലിക്കണമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടിരുന്നു. രാത്രി 9 മുതൽ രാവിലെ 6 വരെയാണു യാത്ര പാടില്ലെന്നു നിർദേശിച്ചിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.