കീവ്: ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ വന്‍ സ്ഫോടന പരമ്പര. റഷ്യയെ ക്രിമിയയുമായി ബന്ധപ്പിക്കുന്ന പാലം ഉക്രെയ്ന്‍ സ്ഫോടനത്തില്‍ തകര്‍ത്തുവെന്ന് റഷ്യ ആരോപിച്ചതിന് പിന്നാലെയാണ് കീവിലെ സ്ഫോടന പരമ്പര. പാലം തകര്‍ത്ത ഉക്രെയ്‌ന്റെ നടപടി ഭീകര പ്രവര്‍ത്തനമാണെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ആരോപിച്ചിരുന്നു.
പഴയ കീവ് നഗരം സ്ഥിതി ചെയ്യുന്ന ഷെവെചെങ്കൊ ജില്ലയില്‍ പലതവണ സ്ഫോടനം നടന്നതായി കീവ് മേയര്‍ ട്വീറ്റ് ചെയ്തു. റഷ്യന്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാകാമെന്നും പരിക്കേറ്റവരുടേയും ജീവഹാനി സംഭവിച്ചവരുടേയും കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്നും ഉക്രെയ്നിയന്‍ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു.
മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് രാജ്യ തലസ്ഥാനത്ത് റഷ്യന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 26 നാണ് കീവില്‍ അവസാനമായി റഷ്യന്‍ ആക്രമണമുണ്ടായത്.
തിങ്കളാഴ്ച സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗങ്ങളുമായി പുടിന്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇപ്പോള്‍ കീവില്‍ സ്ഫോടന പരമ്പരയുണ്ടായിരിക്കുന്നത്.
പാലം സ്ഫോടനത്തില്‍ തകര്‍ത്തതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഉക്രെയ്ന്‍ പൗരന്മാരന്‍ ആഘോഷം തുടങ്ങിയിരുന്നു. തന്റെ രാജ്യത്തെ ഭൂമുഖത്തുനിന്ന് തുടച്ചു മാറ്റാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.