ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവാവ് ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കോളജ് വിദ്യാര്‍ത്ഥിനിയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെന്നൈ ടി നഗറിലെ ജെയിന് കോളജ് ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി സത്യയുടെ പിതാവ് മാണിക്കമാണ് മരിച്ചത്.
ഇന്നലെയാണ് സത്യയെ യുവാവ് ട്രെയിന്‍ മുന്നില്‍ തള്ളിയിട്ട് കൊന്നത്. സത്യയുടെ മരണ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട മാണിക്കത്തെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സത്യയുടെ അമ്മ രാമലക്ഷ്മി ആദമ്പാക്കം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളാണ്. സത്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടതിന് ശേഷം രക്ഷപെട്ട ആദംബാക്കം സ്വദേശി സതീഷിനെ(23) പൊലീസ് പിടികൂടി. ഏറെ നാളായി ഇയാള്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്ല്യപ്പെടുത്തുകയായിരുന്നു. ശല്ല്യം രൂക്ഷമായതോടെ സത്യയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇന്നലെ ഉച്ചയോടെ കോളജിലേക്ക് പോകാന്‍ ട്രെയിന്‍ കാത്തു നില്‍ക്കുന്നതിനിടെ സതീഷ് വീണ്ടും സത്യയുടെ അടുത്തെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ പ്ലാറ്റ്ഫോമിലേക്ക് വരികയായിരുന്ന ട്രെയിനിന് മുന്നിലേക്ക് പെണ്‍കുട്ടിയെ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.
ട്രെയിനിന് അടിയില്‍ പെട്ട പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ട സതീഷിനെ ഏഴ് സംഘങ്ങള്‍ രൂപീകരിച്ച് നടത്തിയ വിപുലമായ അന്വേഷണത്തെ തുടര്‍ന്നാണ് പിടികൂടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.