കോഴിക്കോട് : പീഡന പരാതിയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് വനിതാ സെല്‍ പോലീസാണ് കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഖാസിക്കെതിരെ കേസെടുത്തത്. കേസിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കാത്തലിക് ഫോറം ആവശ്യപ്പെട്ടു.
രണ്ട് വര്‍ഷം മുമ്പ് മലപ്പുറം പരപ്പനങ്ങാടിയില്‍വച്ച് പീഡിപ്പിച്ചുവെന്നാണ് കണ്ണൂര്‍ സ്വദേശിനി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
പല ആവശ്യങ്ങളുമായി കടന്നുവരുന്ന അബലകളായ സ്ത്രീകളെ പീഡിപ്പിക്കുക എന്നുള്ളത് ഏത് ഉന്നതൻ ചെയ്താലും തെറ്റാണെന്നും രാജ്യത്തെ നിയമമനുസരിച്ച് ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് ഇത്തരം ആളുകളോട് ചെയ്യേണ്ടതെന്നും കാത്തൊലിക് ഫോറം പ്രസിഡന്റ് ബിനു ചാക്കോ പഴയചിറ പത്രക്കുറിപ്പിലൂടെ പറഞ്ഞു.
സമൂഹത്തിലെ ഉന്നത സ്ഥാനിയരായ ഇത്തരം ആളുകളുടെ പേരിലുള്ള സ്ത്രീ പീഡന പരാതികളുടെ നിജസ്ഥിതികൾ പൊതുജനം അറിയേണ്ടതുണ്ട്. നിയമം നിർമാണ സഭയിലെ ആളുകൾ പോലും സ്ത്രീ പീഡനക്കേസുകളിൽ പ്രതിയാകുന്നു. കോഴിക്കോട് ഖാസിക്കെതിരെ ഉയർന്നുവന്ന പുതിയ ആരോപണമടക്ക മുള്ള വിഷയങ്ങളിലെ സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരുടെ നിലപാട് അറിയേണ്ടതുണ്ട്.
ക്രൈസ്തവ സഭയിലെ ഒരു ബിഷപ്പിനെതിരെ ഉയർന്നുവന്ന കള്ള പരാതിയുടെ അടിസ്ഥാനത്തിൽ കോടതി വ്യാജ പരാതി എന്ന് കണ്ട് തള്ളിയ കേസിൽ സമൂഹത്തിൽ ആകെ ഉയർന്നുവന്ന ജനരോഷം ചില ആളുകൾ പ്രതികൾ ആകുന്ന കേസുകളിൽ പക്ഷം പിടിക്കുന്നുണ്ടോ എന്ന് സംശയിച്ചാൽ കുറ്റം പറയാൻ സാധിക്കുകയില്ല. സമൂഹത്തിലെ എല്ലാവരും നിയമത്തിന്റെ കണ്ണിൽ തുല്യരായിരിക്കേ ഇത്തരം പക്ഷം പിടിക്കലുകൾ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പറയാതിരിക്കാൻ തരമില്ല. സമൂഹത്തിൽ എല്ലാതരത്തിലുമുള്ള കാര്യങ്ങൾക്ക് അഭിപ്രായം പറഞ്ഞ് ഉറഞ്ഞു തുള്ളുന്ന സാംസ്കാരിക നായകരുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം.
ക്രൈസ്തവ സമൂഹത്തിനെതിരെ ഉയർന്നുവരുന്ന കള്ള പരാതികളിലെ കപട നീതിസ്നേഹത്തിന്റെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയണം.
നിയമവും നിലപാടുകളും രാജ്യ നിയമത്തോട് ചേർന്ന് പോകുന്ന തരത്തിലേക്കുള്ള സാമൂഹ്യ ഇടപെടലുകൾ ഉയർന്നു വരണം.
കോഴിക്കോട് ഖാസിക്കെതിരെ ഇപ്പോൾ ഉയർന്നു വന്ന ആരോപണത്തെ സംബന്ധിച്ചടത്ത് പ്രസ്താവനകൾക്ക് അപ്പുറത്തേക്ക് നടപടിക്ക് വേണ്ടി അധികാരികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.