'ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണം': കേന്ദ്ര നിലപാടിനെതിരെ സിപിഐ കേരള ഘടകം

'ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണം': കേന്ദ്ര നിലപാടിനെതിരെ സിപിഐ കേരള ഘടകം

ഹൈദരാബാദ്: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കണമെന്ന ആവശ്യമുയര്‍ത്തി കേരളം. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന ആവശ്യമാണ് കേരളം മുന്നോട്ടുവച്ചത്. 

രാഷ്ട്രീയ റിപ്പോർട്ട് ചർച്ചയിൽ രാജാജി മാത്യു തോമസാണ് കേരളഘടകത്തിന്റെ നിലപാട് ഉന്നയിച്ചത്. കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട കേരള ഘടകം കോൺഗ്രസില്ലാതെ എങ്ങനെ ബിജെപിയെ പ്രതിരോധിക്കുമെന്ന ചോദ്യവും ഉയർത്തി. ദേശീയ തലത്തില്‍ പുതുതായി രൂപം കൊള്ളുന്ന ബദല്‍ സഖ്യ കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് രാജാജി മാത്യൂ തോമസ് ആവശ്യപ്പെട്ടു.

ബിജെപിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കാന്‍ രാജ്യവ്യാപകമായി വേരോട്ടമുള്ള കോണ്‍ഗ്രസില്ലാത്ത സഖ്യത്തിന് സാധിക്കില്ല. പ്രാദേശിക പാർട്ടികളുടെ നേതൃത്വത്തില്‍ ദേശീയ ബദലിനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം സിപിഐ സ്വീകരിക്കണമെന്നാണ് പാർട്ടി കോണ്‍ഗ്രസ് ചർച്ചയില്‍ കേരള ഘടകം ആവശ്യപ്പെട്ടിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.