ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ തന്റെ റോള്‍ എന്തെന്ന് പുതിയ അധ്യക്ഷന്‍ തീരുമാനിക്കുമെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിലെ പരമോന്നത അധികാരി പ്രസിഡന്റാണ്. തന്റെ പദവി എങ്ങനെ ഉപയോഗിക്കണമെന്ന് അദ്ദേഹം തീരുമാനിക്കും. ഖാര്‍ഗെയും തരൂരും അനുഭവ പരിജ്ഞാനം ഉള്ളവരാണ്. ജോഡോ യാത്രയ്ക്കിടെ ആന്ധ്രാ പ്രദേശില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
കോണ്‍ഗ്രസില്‍ അധ്യക്ഷനാണ് പരമാധികാരം. എല്ലാ അംഗങ്ങളും അദ്ദേഹത്തിനാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. തന്റെ ഡ്യൂട്ടിയും അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. അദ്ദേഹത്തോട് ചോദിക്കൂ. എന്നായിരുന്നു പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെക്കുറിച്ചുള്ള ചോദ്യത്തിന് രാഹുല്‍ ഗാന്ധിയുടെ മറുപടി.
24 വര്‍ഷങ്ങള്‍ക്കു ശേഷം കോണ്‍ഗ്രസിന്റെ പ്രസിഡന്റാകുന്ന ആദ്യ ഗാന്ധി ഇതര നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് ഖാര്‍ഗേ വിജയിച്ചത്. ആകെ പോള്‍ ചെയ്ത 9385 വോട്ടുകളില്‍ ഖാര്‍ഗേ 7897 വോട്ടുകള്‍ നേടി. ഖാര്‍ഗേയ്ക്ക് എതിരായി മത്സരിച്ച ശശി തരൂര്‍ 1072 വോട്ടാണ് നേടിയത്. 416 വോട്ട് അസാധുവായി.
എഐസിസി ആസ്ഥാനത്ത് എത്തിയ ശശി തരൂരിനോട് മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞെങ്കിലും തരൂര്‍ പ്രതികരണത്തിന് തയ്യാറായില്ല. മല്ലികാര്‍ജുന ഖാര്‍ഗയ്ക്ക് പ്രസ്താവനയിലൂടെ ആശംസ നേര്‍ന്ന തരൂര്‍, കോണ്‍ഗ്രസിനുള്ളിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ശക്തിപ്പെടുത്താന്‍ തെരഞ്ഞെടുപ്പിന് സാധിച്ചെന്നും പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.