ചൈനയിൽ നിന്നും പറന്നെത്തിയ അതിഥി വെള്ളയാണിയിൽ; രാജ്യത്ത് ആദ്യം 

ചൈനയിൽ നിന്നും പറന്നെത്തിയ അതിഥി വെള്ളയാണിയിൽ; രാജ്യത്ത് ആദ്യം 

തിരുവനന്തപുരം: വെള്ളയാണിയിൽ ചൈനീസ് മൈനയെ കണ്ടെത്തി. കിഴക്കൻ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ദേശാടനം ചെയ്ത് എത്തിയതാണ് പക്ഷി. ഫോട്ടോഗ്രാഫറും പക്ഷി നിരീക്ഷകനുമായ തിരുവനന്തപുരം പുതുക്കാട് സ്വദേശി അജീഷ് സാഗയാണ് വെള്ളയാണി പുഞ്ചക്കരിപ്പാടത്ത് നിന്ന് ചൈനീസ് മൈനയെ കണ്ടെത്തിയതും ചിത്രം പകർത്തിയതും.

വൈറ്റ് ഷോൾഡേഡ് സ്റ്റാർ ലിങ്ങ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന പക്ഷികയെ ഇന്ത്യയിൽ കണ്ടെത്തുന്നത് ആദ്യമെന്ന് ഗവേഷകർ പറയുന്നു. ഇന്ത്യയുടെ അയൽ രാജ്യമായ മ്യാൻമറിൽ ഈ പക്ഷിയെ കണ്ടെത്തിയിട്ടുണ്ട്. സാധാരണയായി ജപ്പാൻ, തെക്കൻ കൊറിയ, ഫിലിപ്പീൻസ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാണ് ഇവയുടെ ദേശാടനം.

കിഴക്കൻ ചൈനയിലും വിയറ്റ്നാമിലും ആണ് ഈ പക്ഷിയെ സാധാരണ കണ്ടുവരുന്നത്. ഈ മാസം തുടക്കം മുതൽ തന്നെ ഒട്ടേറെ ദേശാടന പക്ഷികൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയിരുന്നു നിലവിൽ സംസ്ഥാനത്ത് 546 ഇനം പക്ഷികൾ ആണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.