തരൂരും ഖാര്‍ഗെയും സോണിയയും ഒറ്റ നിരയില്‍; കോണ്‍ഗ്രസ് ട്വീറ്റ് ചെയ്ത ചിത്രം വൈറല്‍

തരൂരും ഖാര്‍ഗെയും സോണിയയും ഒറ്റ നിരയില്‍;  കോണ്‍ഗ്രസ് ട്വീറ്റ് ചെയ്ത ചിത്രം വൈറല്‍

ന്യൂഡല്‍ഹി: എ.ഐ.സി.സി അധ്യക്ഷനായി മല്ലികാര്‍ജുന ഖാര്‍ഗെ ചുമതലയേറ്റ ശേഷം കോണ്‍ഗ്രസ് പുറത്തു വിട്ട ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

വേദിയുടെ മുന്‍ നിരയിലിട്ടിരിക്കുന്ന മൂന്നു കസേരകള്‍. അതില്‍ നടുവിലുള്ള കസേരയില്‍ പുതിയ എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. വലതു വശത്ത് സോണിയ ഗാന്ധി, ഇടതായി കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഖാര്‍ഗെയോട് മത്സരിച്ച ശശി തരൂര്‍. കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച ചിത്രമാണിത്.

'ജനാധിപത്യം സിന്ദാബാദ്' എന്ന കുറിപ്പും ചിത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. മാത്രമല്ല ഈ ചിത്രവും ട്വീറ്റും പിന്‍ ചെയ്തിട്ടുമുണ്ട്. മൂന്നു നേതാക്കളും സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിത്രമാണ് ട്വീറ്റ് ചെയ്തിട്ടുള്ളത്.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പു വേളയിലും ഫല പ്രഖ്യാപന ശേഷവും തരൂരിനെതിരേ രൂക്ഷ പ്രതികരണം നടത്തുകയും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനവും പരിഹാസവും ഏറ്റു വാങ്ങുകയും ചെയ്ത കൊടിക്കുന്നില്‍ സുരേഷ്, മുതിര്‍ന്ന നേതാക്കളായ അംബികാ സോണി, മുകുള്‍ വാസ്‌നിക് എന്നിവര്‍ രണ്ടാം നിരയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.