ആത്മീയ അഹംഭാവം വിട്ടെറിഞ്ഞ് ദൈവത്തിങ്കലേക്ക് ഉയരാം: ഫ്രാന്‍സിസ് പാപ്പ

ആത്മീയ അഹംഭാവം വിട്ടെറിഞ്ഞ് ദൈവത്തിങ്കലേക്ക് ഉയരാം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവം നമ്മെ ഉയര്‍ത്തുന്നതിനായി താഴ്മയുള്ളവരായിരിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. സ്വന്തം ബലഹീനതകള്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും ഹൃദയത്തില്‍ വിനയം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഞായറാഴ്ച (ഒക്‌ടോബര്‍ 23) ത്രികാല പ്രാര്‍ത്ഥനയോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

ദിവ്യബലി മദ്ധ്യേ വായിച്ച ലൂക്കായുടെ സുവിശേഷം പതിനെട്ടാം അദ്ധ്യായം 9-14 വരെയുള്ള വാക്യങ്ങളാണ് പാപ്പ വിചിന്തനത്തിനു വിധേയമാക്കിയത്. പരീശനും ചുങ്കക്കാരനും ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുന്ന സംഭവത്തെക്കുറിച്ച് യേശു പറഞ്ഞ ഉപമയാണ് പാപ്പ സന്ദേശത്തിനായി തെരഞ്ഞെടുത്തത്.

ഒരു കുറ്റവാളി, ദൈവമുമ്പാകെ വിനയത്തോടെ തന്റെ പാപം ഏറ്റുപറയുകയും യാതൊരു മുഖംമൂടികളില്ലാതെ താന്‍ ദാരിദ്ര്യത്തിലാണെന്ന സത്യാവസ്ഥ സ്വയം അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ ഉപമ രണ്ട് ചലനങ്ങളെ അവതരിപ്പിക്കുന്നു. ഒന്ന് ആരോഹണം മറ്റൊന്ന് അവരോഹണം.

ഉയരത്തിലേക്കു പോകുക എന്നതാണ് ആദ്യ ചലനം. ബൈബിളില്‍ ഇതു പലയിടത്തും കാണാം. കര്‍ത്താവിനെ ദര്‍ശിക്കാന്‍, അവിടത്തെ സാന്നിധ്യമുള്ള മലയിലേക്ക് അബ്രഹാം ബലിയര്‍പ്പിക്കാന്‍ കയറുന്നു. മോശ കല്‍പ്പനകള്‍ സ്വീകരിക്കാന്‍ സീനായ് മല കയറുന്നു. യേശുവും രൂപാന്തരപ്പെടാന്‍ മലമുകളിലേക്കു പോകുന്നു. ആകയാല്‍, ഉയരുക എന്നാല്‍ കുത്തഴിഞ്ഞ ജീവിതം വിട്ട് കര്‍ത്താവിനെ കാണാന്‍ പുറപ്പെടുകയെന്ന ഹൃദയത്തിന്റെ ആവശ്യകതയെ ആവിഷ്‌കരിക്കുന്നു. നമ്മുടെ അഹംഭാവം വിട്ടെറിഞ്ഞ് ദൈവത്തിങ്കലേക്ക് ഉയരാനും ഈ താഴ്വരയില്‍ ജീവിക്കുന്നവ കര്‍ത്താവിന്റെ സന്നിധിയിലേക്കു കൊണ്ടുപോകാനും മുകളിലേക്കു കയറണം. അതായത് പ്രാര്‍ത്ഥിക്കുമ്പോള്‍ നാം ആരോഹണം ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.