പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പത്മ തന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം. 56 ശരീര അവശിഷ്ടങ്ങളില്‍ ഒന്നിന്റെ ഫലമാണ് പുറത്തു വന്നത്. മുഴുവന്‍ ഡിഎന്‍എ ഫലവും ലഭ്യമായാല്‍ മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പത്മയുടെ മൃതദേഹം വിട്ടുകിട്ടാന്‍ വൈകുന്നതിനെതിരെ ഇന്നലെ കുടുംബം രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് പത്മയുടെ മകന്‍ സെല്‍വരാജ് ഉയര്‍ത്തിയത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു സഹായവും ലഭിക്കുന്നില്ല. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ എത്തി കഷ്ടപ്പെടുകയാണെന്നും സെല്‍വരാജ് വ്യക്തമാക്കി.
അമ്മയുടെ മരണത്തിന് ശേഷം കേരള സര്‍ക്കാരില്‍ നിന്നും യാതൊരു സഹായവും ലഭിച്ചില്ല. അമ്മയുടെ ഘാതകര്‍ വീണ്ടും പുറത്തു വന്നാല്‍ സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുമെന്ന് ഉറപ്പാണ് തുടങ്ങിയ കാര്യങ്ങളാണ് സെല്‍വരാജ് പറഞ്ഞത്.
ജന്മം നല്‍കിയ അമ്മയുടെ അന്ത്യ സംസ്‌കാരം ചെയ്യാന്‍ പോലും സാധിക്കുന്നില്ല. ഇതിനകം തന്നെ അറുപതിനായിരം രൂപയില്‍ അധികം ഇവിടെ നില്‍ക്കുന്നതു കൊണ്ട് ചിലവായി. കേസിന് പുറകെ നടക്കുന്നതു കൊണ്ട് ഉണ്ടായിരുന്ന ജോലിയും നഷ്ടമായി. വലിയ തുക നല്‍കി വക്കീലിനെ വെച്ച് കേസ് നടത്താനുള്ള സാമ്പത്തിക ശേഷി തങ്ങള്‍ക്കില്ലെന്നും മകന്‍ വ്യക്തമാക്കുന്നു.
സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്ന് വന്ന് കേരളത്തില്‍ കഷ്ടപ്പെടുകയാണെന്നും യുവാവ് വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.