കൊച്ചി: പുറത്തു വരുന്നതിനേക്കാള്‍ ഗുരുതര സാഹചര്യത്തിലാണ് കേരളത്തില്‍ മയക്കു മരുന്നിന്റെ ഉപയോഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡിസതീശന്‍.
മദ്യ ഉപയോഗത്തില്‍ കേരളം ഒന്നാമതാണ്. മയക്കു മരുന്നിലും ഇത് തന്നെയാണ് സ്ഥിതി. സ്ത്രീകളും പെണ്‍കുട്ടികളും മയക്കു മരുന്നിന്റെ ചതി കുഴിയില്‍ ആണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പല തരത്തിലുള്ള മാരക മയക്കു മരുന്നാണ് സംസ്ഥാനത്ത് എത്തുന്നത്.
പൊലീസ് പിടികൂടുന്നത് അവസാനത്തെ കണ്ണികളെ മാത്രമാണ്. വിറ്റഴിക്കുന്നതിന്റെ അഞ്ച് ശതമാനം പോലും പിടിക്കപ്പെടുന്നില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു
കേരളത്തില്‍ മയക്കുമരുന്ന് ആഴത്തില്‍ വേരൂന്നി കഴിഞ്ഞു. കേട്ടു കേള്‍വി പോലുമില്ലാത്ത ഗുണ്ടാ അതിക്രമങ്ങളാണ് നടക്കുന്നത്. മയക്കു മരുന്ന് മാഫിയയാണ് ഇതിന് പന്നിലും. കേരളം നേടിയ പുരോഗതിയെ പിന്നോട്ട് അടിക്കുന്നതാണ് മയക്കു മരുന്ന് ഉപയോഗമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
യുഡിഎഫിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് കൊച്ചിയില്‍ തുടക്കമായി. ഈ മാസം 10 മുതല്‍ 20 വരെ എല്ലാ ജില്ലകളിലും ക്യാമ്പയിന്‍ സംഘടിപ്പിക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നിയോജക മണ്ഡലം, പഞ്ചായത്ത് തലങ്ങളിലും ക്യാമ്പയിനുകള്‍ നടക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.