മത്സ്യത്തൊഴിലാളി സമരം രാജ്യവിരുദ്ധമെന്ന മന്ത്രി അബ്ദുള്‍ റഹ്മാന്റെ പ്രസ്താവനയ്ക്കെതിരെ ലത്തീന്‍ അതിരൂപത

മത്സ്യത്തൊഴിലാളി സമരം രാജ്യവിരുദ്ധമെന്ന മന്ത്രി അബ്ദുള്‍ റഹ്മാന്റെ പ്രസ്താവനയ്ക്കെതിരെ ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് എതിരെ നടക്കുന്ന സമരം രാജ്യവിരുദ്ധമെന്ന ഫിഷറീസ് മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവനയ്ക്ക് എതിരെ ലത്തീന്‍ അതിരൂപ രംഗത്ത്. ഫിഷറീസ് മന്ത്രി പറഞ്ഞത് മന്ത്രിയുടെ അഭിപ്രായമാണ്. അത് മന്ത്രിസഭയുടെ അഭിപ്രായം ആണോ എന്നറിയില്ല. ചര്‍ച്ചകള്‍ ഇനിയും നടക്കും. മത്സ്യത്തൊഴിലാളി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ലത്തീന്‍ അതീരപൂത വ്യക്തമാക്കി.

വിഴിഞ്ഞം സമരം രാജ്യവിരുദ്ധമെന്നെന്നും തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കുകയെന്നത് രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നമാണെന്നുമാണ് മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞത്. ഒരു സര്‍ക്കാരിനും അത്തരമൊരു കാര്യം ആവശ്യപ്പെടാനാകില്ല. രാജ്യ താത്പര്യത്തെ എതിര്‍ക്കുന്ന സമരം പാടില്ല. വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാധ്യതകളാണ് ഉള്ളതെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ചുകൊണ്ടുള്ള പഠനം എന്ന ആവശ്യത്തെയാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നത്. 2015 ല്‍ കാരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് തന്നെ എല്ലാ പഠനങ്ങളും നടത്തിയിരുന്നു. ഇപ്പോഴത്തെ സമരസമിതില്‍ ഉള്ളവരുടെ തന്നെ അറിവോടെയാണ് കരാറില്‍ ഏര്‍പ്പെട്ടതെന്നുമാണ് മന്ത്രി പറയുന്നത്.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി ഇതിനോടകം കോടിക്കണക്കിന് രൂപ മുടക്കിക്കഴിഞ്ഞു. ഇതിന് ആര് സമാധാനം പറയും. സമരക്കാര്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. കോടതിയില്‍ നിന്ന് അന്തിമ വിധി വന്നാല്‍ അതിനനുസരിച്ച് നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ചുള്ള പഠനം എന്ന ആവശ്യം മാത്രമാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നത്. പഠനം എന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കി. മത്സ്യത്തൊഴിലാളികള്‍ക്ക് 25 രൂപ മണ്ണെണ്ണ സബ്സിഡി ഇപ്പോള്‍ തന്നെ നല്‍കുന്നുണ്ട്. മണ്ണെണ്ണ എഞ്ചിന് പകരം മറ്റ് എഞ്ചിനുകളിലേക്ക് മാറുകയാണ് നല്ലത്. പെട്രോള്‍ എഞ്ചിന്‍ ആക്കുന്നതിന് സബ്‌സിഡി നല്‍കാം എന്ന് ഏറ്റിട്ടുണ്ട്.

അതേസമയം മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. തിരുവനന്തപുരം മുട്ടത്തറയില്‍ മാത്രം 300 വീടുകള്‍ ഇതിന്റെ ഭാഗമായി നിര്‍മ്മിക്കുമെന്നും ആകെ 500 വീടുകള്‍ പണിയുമെന്നും മന്ത്രി പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.